ലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് കൂരാച്ചുണ്ടിൽ സ്വീകരണം നൽകി
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തും, ക്കോഴിക്കോട് റൂറൽ പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാർക്കോട്ടിക്സെൽ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ 'അരുത് അരുതാത്ത ലഹരിയരുത്' എന്ന മുദ്രാവാക്യവുമായി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് കൂരാച്ചുണ്ട് പോലീസ് നേതൃത്വത്തിൽ സ്വീകരണം നൽകി.
പേരാമ്പ്ര ഡിവൈഎസ് പി എൻ.സുനിൽകുമാർ സാംസ്കാരിക പരിപാടി ഉദഘാടനം ചെയ്തു. ഓകെ അമ്മദ്അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. പഞ്ചാത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സണ്ണി പുതിയകുന്നേൽ, സിമിലി ബിജു, ഡാർളി പുല്ലംകുന്നേൽ, പഞ്ചായത്തംഗങ്ങളായ അരുൺ ജോസ്, എൻ.ജെ.ആൻസമ്മ, വിത്സൺ പാത്തിച്ചാലിൽ, സിനി ഷിജോ, കൂരാച്ചുണ്ട് സെയ്ന്റ് തോമസ്, കല്ലാനോട് സെയ്ന്റ് മേരീസ് സ്കൂൾ എസ് പി സി അംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ഷാജി കുര്യൻ നന്ദി പ്രകാശിപ്പിച്ചു.



Comments
Post a Comment