കനിവുകാട്ടൂ പേടിയാണ് ഞങ്ങൾക്ക് നോക്കാൻ.. ഇവരും മനുഷ്യരാണ്
✒️കെ.പി. ഷൗക്കത്തലി
വിലങ്ങാട് : വിലങ്ങാട് മഞ്ഞച്ചീളിൽ വീടുകളെല്ലാം അടഞ്ഞുകിടക്കുന്നു. കാലവർഷം നേരത്തേ എത്തിയതിനാൽ ആളൊഴിഞ്ഞു പോയിട്ട് ദിവസങ്ങളായി. കഴിഞ്ഞവർഷം ഭൂമിപിളർന്നെത്തിയ ഉരുളിന്റെ അടയാളങ്ങൾ പേടിപ്പിക്കുന്ന കാഴ്ചയായി അധികം അകലെയല്ലാതെ അടച്ചിപ്പാറയുടെ മുകളിൽ കാണാം. അവിടെനിന്ന് തുടങ്ങി പ്രദേശത്തെ മുറിച്ചുകടന്നുപോകുന്ന
റോഡിന്റെ രണ്ടുഭാഗത്തും ഉരുൾപൊട്ടി ജലമൊഴുകിയുണ്ടായ വലിയ നീർച്ചാലുകൾ. അതിനുനടുവിലായി കുറെ വീടുകൾ. ചിലവീടുകളിൽ എന്നോ കത്തിച്ചു വെച്ച ബൾബുകൾ, അയയിൽ തൂക്കിയിട്ട വസ്ത്രങ്ങൾ. ഒരു കോഴിക്കുഞ്ഞുപോലുമില്ലാത്ത വിജനത. മഴ ശക്തമായി പെയ്തുതുടങ്ങിയതോടെ ആളുകൾ വീടുകളു പേക്ഷിച്ച് ജീവനും കൊണ്ട് ഏതൊക്കെയോ ഇടങ്ങളിൽ വാടകക്കാരായിക്കഴിയുകയാണ്. ഒരു കോൺക്രീറ്റ് വഴിയിലൂടെ അടച്ചിട്ട വീടുകൾക്കുമുന്നിലൂടെ കുറെദൂ രം നടന്നപ്പോൾ രണ്ടുസ്ത്രീകൾ, ചോദിച്ച
പ്പോൾ ഇപ്പോ എത്തിയിട്ടേയുള്ളൂവെന്ന് മറുപടി. വാടകവീട്ടിലായിരുന്നു. എല്ലാദി വസവും വന്നുനോക്കി മടങ്ങും. അങ്ങ നെയെത്തിയതാണ് പന്തമാക്കലിലെ ഉഷാ ജോണി. അയൽവാസിയായ കൂ ലിപ്പറമ്പിൽ ഷൈനാ റോയ് മക്കളെ വിലങ്ങാട്ടെ സ്കൂളിൽ പറഞ്ഞയ ക്കാൻ വന്നതാ ണ്. വൈകു ന്നേരം കുട്ടി കൾ സ്കൂൾ വിട്ടെത്തി യാൽ വാ ടകവീട്ടിലേക്ക് മടങ്ങും. എൽകെ ജി വിദ്യാർ ഥിയടക്കം നാലുമക്കളു ണ്ട്. വാടകയ്ക്ക് താമസിക്കുന്നത് കുറച്ചകലെ പരപ്പു പാറയിലാണ്. "അതാ മല പിളർന്നുനിൽക്കുന്നത് കണ്ടില്ലേ. നേരംപുലർന്ന് എഴുന്നേറ്റാൽ എന്നും കാണുന്നത് ആ കാഴ്ചയാണ്. പിന്നെ കുട്ടികൾ പേടിച്ച് കരച്ചിലാവും. അപ്പോൾ എങ്ങനെയാണ് ഇവിടെ താമസിക്കുക" -ഷൈന ചോദി ക്കുന്നു.
സർക്കാർപോലും തിരിഞ്ഞുനോ ക്കാത്ത ഞങ്ങളുടെ അവസ്ഥ നി ങ്ങൾ കാണാതെപോകരു തെന്നുപറഞ്ഞ് സാമൂഹി കപ്രവർത്തകകൂടിയായ ഉഷ ഞങ്ങളെ ഓരോ ഇടവും കാണിച്ചുത ന്നു. ഉഷയുടെതുൾ പ്പെടെ റോഡിന്റെ യും പുഴയുടെയും ഉരുൾച്ചാലിന്റെയും നടുവിലായി എട്ടു വീടുകളുണ്ട്.
ഉഷയുടെ വീടിന് തൊട്ടുചേർന്നുള്ള നാൽപ്പത്തഞ്ച് സെന്റ് റബ്ബർത്തോട്ടം ഉരുളെ ടുത്തുപോയിട്ടുണ്ട്. അപ്പു റത്ത് മറ്റൊരാളുടെ ഒരേക്ക് റോളം തിരിച്ചറിയാൻപറ്റാത്ത ാത്ത വിധ ത്തിൽ ഉരുളും പുഴയും പങ്കിട്ടെടു ത്തു. അകലെക്കൂടെയൊഴുകിയിരുന്ന പുഴ വീതികൂടി ഇപ്പോൾ വളരെ അടുത്തായി. നിർമാണ ത്തിലിരിക്കുന്ന ഇനി ഒരിക്കലും താമസിക്കാൻപറ്റാത്ത അപ കടാവസ്ഥയിലായ വീടുകണ്ടു. പൊലിഞ്ഞത് ഒരായുസ്സിന്റെ പ്രയത്നം. അപ്പുറത്ത് ഒരു പു ത്തൻ ഇരുനിലവീട് കാണിച്ചുത ന്ന് ഉഷ പറഞ്ഞു. “അതൊക്കെ ഇട്ടെറിഞ്ഞ് പോകേണ്ടിവരുന്ന മനുഷ്യരുടെ അവസ്ഥ നിങ്ങൾ ഓർത്തിട്ടുണ്ടോ. ഞങ്ങളുടെ വീട് പണിതശേഷം ഉണ്ടാക്കിയ താണ്. ഇവിടെ മിക്കവീടുകളി ലും പശുവും ആടും കോഴികളു മെല്ലാമുണ്ടായിരുന്നു. പാൽക റന്ന് സൊസൈറ്റിയിൽക്കൊടു ക്കുന്നത് വരുമാനമാർഗമായിരു ന്നു. ജൂൺമുതൽ സെപ്റ്റംബർ കഴിയുന്നതുവരെ വാടകവീട്ടിലാ ണ്. ഒരുവർഷത്തിൽ നാലുമാ സം ജീവനും കൊണ്ടുള്ള പലായ നമാണ്. അതുകൊണ്ട് എല്ലാവ രും പശുക്കളെയും കോഴികളെ യുമടക്കം വിറ്റൊഴിവാക്കി. ഒരു കോഴിക്കുഞ്ഞുപോലും ഈ വീടുകളിലൊന്നുമില്ല".

Comments
Post a Comment