പേരാമ്പ്രയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മൂന്ന് കാറുകളെയും ഒരു മോട്ടോര്‍ ബൈക്കിനിനെയും ഇടിച്ചു.
പേരാമ്പ്ര : കുറ്റ്യാടി സംസ്ഥാന പാതയില്‍ പേരാമ്പ്രക്ക് അടുത്ത് മൂരി കുത്തിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മൂന്ന് കാറുകളെയും ഒരു മോട്ടോര്‍ ബൈക്കിനിനെയും ഇടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൂത്താളി ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന വാഹനങ്ങളെ ഇടിച്ചത്. ഇന്ന് വൈകിട്ട് മൂരികുത്തി മില്ലിന് സമീപമാണ് സംഭവം.
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ എതിര്‍ ദിശയില്‍ വന്ന മൂന്ന് കാറുകള്‍ക്ക് ഇടിച്ച ശേഷമാണ് എതിരെ വന്ന ബുള്ളറ്റിനെയും തട്ടി വീഴ്ത്തുകയായിരുന്നു. ബുള്ളറ്റ് യാത്രികരായ കല്ലാച്ചി വലിയ പറമ്പില്‍ ഫായിസ് (27), മാതാവ് സക്കീന (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല.

Comments
Post a Comment