അച്ഛനെന്ന സ്നേഹം ജീവനോളം വലുത്; അണയാത്ത ദീപമാണച്ഛൻ, കാണുന്ന ദൈവമാണച്ഛൻ



മാതൃദിനം പോലെ തന്നെ പ്രധാനമായ ഒന്നാണ് പിതൃദിനവും. കുട്ടികളുടെ ജീവിതത്തിൽ അച്ഛൻ്റെ സംഭാവനകൾ കണക്കിലെടുത്താണ് പിതൃദിനം ആഘോഷിക്കുന്നത്. പിതാവിനെയും പിതാവിനെപ്പോലെയുള്ള വ്യക്തികളുടെയും ബഹുമാനാർത്ഥം എല്ലാ വർഷവും പിതൃദിനം ആഘോഷിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ അവരുടെ പിതാവിന്റെ സംഭാവനയും പ്രചോദനവും സ്വാധീനവും വളരെ വിലമതിക്കുന്ന ഒന്നാണ്. അമേരിക്കയിലും കാനഡയിലും ജൂൺ മൂന്നാമത്തെ ഞായറാഴ്‌ചയും മറ്റ് രാജ്യങ്ങളിൽ വ്യത്യസ്‌ത ദിവസങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നു.
ഇന്ത്യയിൽ ഇത് ജൂൺ 15നാണ് ആഘോഷിക്കുന്നത്.




മകളുടെ ആദ്യസ്നേഹവും മകന്റെ ഹീറോയും

മക്കൾക്ക് അച്ഛൻ എന്നാൽ എപ്പോഴും ഒരു പൊൻവെളിച്ചം തന്നെയാണ്. മകളുടെ ആദ്യസ്നേഹവും മകൻ്റെ ഹീറോയും ആയിരിക്കും എപ്പോഴും അച്ഛൻ.

അതുകൊണ്ട് തന്നെയാണ് ഓരോ പിതൃ-പുത്ര സ്നേഹവും വ്യത്യസ്‌തമാവുന്നതും. ത്യാഗങ്ങൾ സഹിച്ചാണ് ഓരോ ദിവസവും അച്ഛൻ നമ്മളെ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ്. അച്ഛൻ്റെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് 1924-ൽ പ്രസിഡന്റ് കാൽവിൻ കുളിഡ്‌ജ് ഇതിന് സാധുത നൽകി. അങ്ങനെ ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച പിതൃദിനമായി ആചരിക്കുന്നതിന് തീരുമാനമായി.

അവരുടെ സ്വപ്‌നമാണ് നമ്മുടെ ജീവിതം എല്ലാവർക്കും വാർദ്ധക്യം ഉണ്ടെന്ന ധാരണയിൽ വേണം മുന്നോട്ട് പോവുന്നതിന്. അച്ഛൻ വാർദ്ധക്യത്തിൽ എത്തുമ്പോൾ അതുകൊണ്ട് തന്നെ സ്വന്തം മകനെപ്പോലെ തന്നെ വേണം ഇദ്ദേഹത്തെ കണക്കാക്കുന്നതിനും. തന്നെ നടത്തിയ വഴികളിലൂടെയെല്ലാം സ്വന്തം മകനെപ്പോലെ കൈപിടിച്ച് നടത്തേണ്ടത് ഓരോ മക്കളുടേയും കടമയാണ്. അച്ഛൻ ചൊല്ലിത്തന്ന വാക്കുകളെല്ലാം തിരിച്ച് ചൊല്ലുന്നതിനും നമുക്കാവണം. കാരണം അച്ഛന്റെ കൈപിടിച്ചാണ് നാം പിച്ച വെച്ചത്, അവർ ചൊല്ലിത്തന്ന വാക്കുകൾ കേട്ടാണ് നാം വളർന്നത്. അതുകൊണ്ട് തന്നെ അവരുടെ സ്വപ്‌നമാണ് നമ്മുടെ ജീവിതം എന്ന ചിന്ത ഊണിലും ഉറക്കത്തിലും ഉണ്ടാവണം.




അവരുടെ കാര്യങ്ങളും ശ്രദ്ധിക്കുക ജീവിതത്തിൽ നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെയാണ് ഓരോ മാതാപിതാക്കളും മക്കളെ വളർത്തുന്നത്.
അവർ ചെയ്യേണ്ടത് അവരുടെ കടമയാണ് എന്നുള്ള ചിന്ത നിങ്ങളിൽ ഉണ്ടെങ്കിൽ അതെല്ലാം വ്യർത്ഥമാണ്. കാരണം നമ്മോടുള്ള സ്നേഹത്തിൻ്റെ ഫലമായാണ് ഓരോ കാര്യവും നമുക്ക് വേണ്ടി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാർദ്ധക്യത്തിലെത്തുമ്പോൾ അവർക്ക് വേണ്ടി നാം ഓരോന്ന് ചെയ്യുന്നതിനും ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെയെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പോലെ തന്നെ നമ്മൾ അവരുടെ കാര്യങ്ങളും ശ്രദ്ധിക്കാൻ പ്രാപ്തരായിരിക്കണം എന്നുള്ളതാണ്.




"അറില്ലെനിക്കേതു വാക്കിനാൽ അച്‌ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപ്പമച്ഛ‌ൻ അണയാത്ത ദീപമാണച്ഛ‌ൻ കാണുന്ന ദൈവമാണച്ഛൻ... "

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി