കക്കയത്തെ അടിയന്തരാവസ്ഥ; ആ രാജൻ അന്ന് മാവോ ഗോപാലന്റെ ഓലമേഞ്ഞ വീട്ടിലായിരുന്നു...
അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ പോലീസ് സ്റ്റേഷൻ (ഇന്നത്തെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ) ആക്ര മണത്തിനിടയിൽ രാജാ ഓടി ക്കോ... രാജാ ഓടിക്കോ... എന്ന് ആ സംഘത്തിലുള്ള വർ ആരോ വിളിച്ചുപറ ഞ്ഞിരുന്നു. ഒരു പോലീസു കാരൻ അങ്ങനെ മൊഴി നൽകിയിരുന്നു. ആ ശബ്ദ ത്തിന്റെപേരിൽ ഈച്ചരവാ രിയരുടെ മകനായ എൻജി നിയറിങ് വിദ്യാർഥി രാജനെ പോലീസ് പൊക്കി. എന്നാൽ, ഓടിയ രാജൻ അവനായിരുന്നില്ല. പോലീസിന് കിട്ടേണ്ട ആ രാജൻ അന്ന് മണിയൂരിലെ തുണുറ കുന്നുമ്മലിൽ സു രക്ഷിതനായിരുന്നു' -പേരാ മ്പ്ര സ്വദേശിയായ വത്സരാ ജിനെ ഓലമേഞ്ഞ വീട്ടിൽ ഒളിപ്പിച്ച കഥപറയുമ്പോൾ കോട്ടമ്പ്ര വടക്കൻ ടി.കെ. ഗോപാലനെന്ന മാവോ ഗോ പാലന് ഇപ്പോഴും അന്നത്തെ 22 വയസ്സി ൻ്റെ ചുറുചുറുക്ക്.
വത്സരാജ് പിന്നീട് പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതിയാകുകയും ജയി ലിൽപ്പോകുകയും ചെയ്തു. ഒളിവിൽ താ മസിപ്പിച്ചതിന് മാവോ ഗോപാലൻ മിസ തടവുകാരനായി പത്തുമാസം ജയിലിലു മായി. അൻപതുവർഷം മുമ്പത്തെ സംഭവങ്ങൾ നല്ല തെളിമയോടെ മാവോ ഗോ പാലൻ ഓർക്കുന്നു. 'എംപിസി മണിയൂർ എന്ന് വിളിക്കുന്ന എ.പി. ചാത്തുവാണ് നക്സലൈറ്റ് ആശയങ്ങളോട് അടുപ്പിച്ചത്.
കായണ്ണ സ്റ്റേഷൻ ആക്രമണം നടന്ന തോടെ നേതാക്കളെല്ലാം ഒളിവിൽപ്പോ യി. പോലീസ് തപ്പികൊണ്ടിരിക്കുന്നതിൽ വത്സരാജും ഉണ്ടായിരുന്നു. കോഴിക്കോട് ഡേവിഡ് ടാക്കീസിനടുത്ത് ഒളിവിൽക്ക ഴിയുന്ന വത്സരാജിനെ അവിടെനിന്ന് മാ റ്റണമെന്ന നിർദേശം കിട്ടി. പോലീസ് പരി ശോധന കർക്കശമാക്കിയിരുന്നു. ടാക്കീ സിനടുത്ത് വത്സരാജ് എവിടെ താമ സിച്ചുവെന്നത് ഇപ്പോഴും ഗോ പാലന് അറിയില്ല. അവിടെ യെത്തിയപ്പോൾ വത്സരാ ജ് റോഡിനരികെ നിൽക്കു കയായിരുന്നു. പയ്യോളി ഫീനിക്സ് പാരലൽ കോളേ ജിൽ പഠിപ്പിക്കാൻവരുന്ന തിനാൽ പരിചയമുണ്ടായി രുന്നു. അവിടെനിന്ന് മണി യൂരിലെത്തി രാത്രി തുണുറ കുന്നുമ്മൽ വീട്ടിൽ കഴിച്ചു കൂട്ടി. വെളുപ്പിന് അഞ്ചുമണി ക്ക് ഞങ്ങൾ വടകരയിലേ ക്ക് പോയി. പകൽ ചില വീടുകളിൽ പോയി, രാത്രിപുറങ്കര ഒഞ്ചിയം രക്ത സാക്ഷിസ്മാരകത്തിനരി കെ കിടന്നു. അടുത്തദിവ സം ഞാൻ വീട്ടിലേക്കും വത്സരാജ് കണ്ണൂരിലേക്കും പോയി. വത്സരാജിനെ കണ്ണൂരിൽനിന്ന് അറസ്റ്റുചെയ്തു. എന്നെ വീട്ടിൽനിന്ന് അതേദിവസം പോലീസ് പി ടിച്ചുകൊണ്ടുപോയി' -മാവോ ഗോപാലൻ പറഞ്ഞു.
ജയിലിൽനിന്ന് ഇറങ്ങിയശേഷം വി ദ്യാഭ്യാസവകുപ്പിൽ ജോലിലഭിച്ച വത്സ രാജ് ഇപ്പോൾ കണ്ണൂരിൽത്തന്നെയാ ണ് താമസം. ടി.എൻ. ജോയ്മെപ്പോലു ള്ളവർക്കും വീട്ടിൽ അഭയംനൽകി. അടി യന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മണി യൂർ തെരുവിൽ പ്രകടനം നടത്തിയി രുന്നു. 'അടിയന്തരാവസ്ഥ അറബിക്കട ലിൽ' എന്ന മുദ്രാവാക്യവുമായി നാലുപേ രാണ് പ്രകടനം നടത്തിയത്. ഒതയോത്ത് രാമദാ രാമദാസൻ, കൂടാളി കണാരൻ, നമ്പിടി ശ്രീധരൻ എന്നിവരായിരുന്നു മറ്റുള്ളവർ.
അവർ മൂന്നുപേരും ഇന്നില്ല. ഒളിവിൽ ക്കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുന്ന ചുമതലയും ഉണ്ടായിരു ന്നു. സഹായം ചെയ്യാൻ പി. കണ്ണനും വി. അരവിന്ദാക്ഷനും ഉണ്ടാകുമായിരുന്നു. 'വൈകീട്ട് വീട്ടിലേക്ക് കയറിവരുമ്പോൾ സാധാരണവസ്ത്രം ധരിച്ച ഒരാൾ ഗോപാ ലനാണോ എന്ന് ചോദിച്ചു. ആണ് എന്നു പറഞ്ഞ ഉടനെ ആഞ്ഞ് ചെകിടത്തടി ച്ചു' -അങ്ങനെയായിരുന്നു അറസ്റ്റുനടന്ന തെന്ന് ഗോപാലൻ പറഞ്ഞു. ഇത് കണ്ട അമ്മ ആർത്തുനിലവിളിച്ചു.
പശുക്കച്ചവടവുമായി ബന്ധപ്പെട്ടാണ് കൊണ്ടുപോകുന്നതെന്ന് പോലീസ് അമ്മ യോട് പറഞ്ഞു. രത്നവേലു ആയിരുന്നു ആ പോലീസ് ഉദ്യോഗസ്ഥനെന്ന് പിന്നെ മനസ്സിലായി. ഒരുമാസം കസബ സ്റ്റേഷ നിൽ ലോക്കപ്പിലിട്ടു. രാത്രികാലങ്ങളിൽ ക്രൂരമായ മർദനമേറ്റു. സഹായികളുടെ പേരുപറയിപ്പിക്കാനായി രാത്രി എത്തു ന്ന ഉദ്യോഗസ്ഥരെല്ലാം മർദിക്കും. പിന്നീട് 1976 ജൂൺ 29-ന് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊ ണ്ടുപോയി. 469 എന്നതായിരുന്നു നമ്പർ. ജയിലിനുള്ളിലെ ജയിലായ സിപി ബ്ലോ ക്കിലായിരുന്നു പാർപ്പിച്ചത്. സിവിക് ചന്ദ്രൻ, പി. ഉയദഭാനു, ഫറോക്കിലെ അഡ്വ. സോമൻ, നാദാപുരം നന്തോത്ത് ദാമോദരൻ, വി.കെ. പ്രഭാകരൻ എന്നി വർ ഉണ്ടായിരുന്നു. 1977 മാർച്ച് 24-നാണ് വിട്ടയച്ചത്.
(ടി കെ ഗോപാലൻ)
നെയ്ത്തുതൊഴിലാളിയായ രാമന്റെയും മാതുവിന്റെയും ഏകമകനാണ് അന്ന് അറസ്റ്റിലായ ഗോപാലൻ. മറ്റ് നാല് പെൺകുട്ടികളായിരുന്നു ഇവർക്ക്. പി ന്നീട് മാവോ ഗോപാലൻ സിപിഎം ടിക്ക റ്റിൽ മണിയൂർ ഗ്രാമപ്പഞ്ചായത്ത് അംഗ മായി. ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ സിപിഐ പ്രവർത്തകനാണ്. കാർത്യായനിയാണ് ഭാര്യ. അഡ്വ. കെ. അശോകൻ, കെ. അനിൽകുമാർ (കു വൈത്ത്) എന്നിവർ മക്കളാണ്.


Comments
Post a Comment