ചക്കിട്ടപാറ മുതുകാട് ബയളോജിക്കൽ പാർക്ക് പദ്ധതി രേഖ അവസാന ഘട്ടത്തിൽ




✒️ ജോബി മാത്യു 

ചക്കിട്ടപാറ : പെരുവണ്ണാമൂഴി വനം റേഞ്ചിലെ മുതു കാട് ഭാഗത്ത് ആരംഭിക്കുന്ന ബയളോജിക്കൽ പാർക്കിന്റെ വിശദ പദ്ധതി രേഖ തയാറാക്കു ന്നത് അന്തിമ ഘട്ടത്തിൽ.

ഡൽഹി ആസ്ഥ‌ാനമായുള്ള ജെയിൻ ആൻഡ് അസോഷ്യ റ്റ്സ് ഒരാഴ്ചയ്ക്കുള്ളിൽ ആദ്യ ഘട്ട നിർമാണങ്ങൾക്കുള്ള രൂപ രേഖ സർക്കാരിനു സമർപ്പി ക്കും. ഈ സാമ്പത്തിക വർഷം പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 കോടി രൂപയുടെ അനുമതി ലഭി ച്ചതിനാൽ ഉടൻ തന്നെ നിർമാ ണം ആരംഭിക്കാൻ സാധിക്കുമെ ന്ന് അധിക്യതർ വ്യക്തമാക്കി.

കടുവാ സഫാരി പാർക്ക് ഉൾ പ്പെടെ വിഭാവനം ചെയ്യുന്ന ബയളോജിക്കൽ പാർക്കിന് കേന്ദ്ര സർക്കാരിൽ നിന്ന് 4 അനുമതികളാണ് സംസ്ഥാനം നേടിയെടുക്കേണ്ടത്.

5 വർഷത്തേക്കായി തയാറാ ക്കുന്ന വർക്കിങ് പ്ലാനിൽ പദ്ധ തി ഉൾപ്പെടുത്തണം, കേന്ദ്ര  അതോറിറ്റിയുടെ അനുമതി, ഫോറസ്‌റ്റ് കൺസർവേഷൻ ആക്‌ട് പ്രകാരമുള്ള അനുമതി. ടൈഗർ കൺസർവേഷൻ അതോറിറ്റി അനുമതി എന്നിവ യാണ് നേടേണ്ടത്. വിശദ പദ്ധ തി രേഖ ലഭിച്ചു കഴിഞ്ഞാൽ

സൂ അതോറിറ്റിയുടെ അനുമതി ക്കുള്ള അപേക്ഷ സമർപ്പി ക്കാൻ സാധിക്കുമെന്ന് നോ ഡൽ ഓഫിസർ കെ.കെ.സു നിൽ കുമാർ പറഞ്ഞു.

ഇൻഫർമേഷൻ സെന്റർ, ഇന്റർപ്രട്ടേഷൻ സെന്റർ, ബയോ റിസോഴ്സ് പാർക്ക്, ടി ക്കറ്റ് കൗണ്ടർ, വാഹന പാർക്കി ങ് സൗകര്യം, ലഘു ഭക്ഷണ ശാല, ശുചിമുറി, ഓഫിസ്, താ മസ കെട്ടിടങ്ങൾ എന്നിവ ഉൾ പ്പെടുന്നതാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടമായി വന്യ മൃഗസം രക്ഷണ കേന്ദ്രം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങൾ, ഇന്റർപ്രട്ടേഷൻ സെന്റർ എന്നിവ നിർമിക്കും.

പരുക്കു പറ്റിയതും മറ്റ് രീതിയി ലും പിടികൂടുന്ന മൃഗങ്ങളെ പാർപ്പിക്കുന്നതിനും ചികിത്സി ക്കുന്നതിനുമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള അനി മൽ ഹോസ്പൈസ് സെന്റർ ബയോളജിക്കൽ പാർക്കിന് അനുബന്ധമായി ആരംഭിക്കു ന്നുണ്ട്.

ഇതിന്റെ പ്രവൃത്തിയും ഏതാനും മാസങ്ങൾക്കകം ആരംഭിക്കും. വയനാട് കുപ്പാടി യിലെ കേന്ദ്രത്തിന് സമാനമാ യിരിക്കും ഈ ഹോസ്പൈസ് സെന്റർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി