മുതുകാട് -കുളത്തൂർ ആദിവാസി ഉന്നതിയിൽ എസ് ഡി പി ഐ നേതാക്കൾ സന്ദർശനം നടത്തി





ചക്കിട്ടപാറ :  ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് -കുളത്തൂർ ആദിവാസി ഉന്നതിയിൽ എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം നേതാക്കൾ സന്ദർശനം നടത്തി. ഉന്നതിയിൽ
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കുളത്തൂർ വിത്സന്റെ മകൻ വിനു (17) വിന്റെ മരണമടക്കം കുളത്തൂർ ഉന്നതിയിൽ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ ദുരൂഹ മരണം നാട്ടുകാരിൽ ഏറെ ആശങ്ക ഉളവാക്കുകയും സോഷ്യൽ മീഡിയ മാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് നൗഷാദ് വി, സെക്രട്ടറി അസ്മ പേരാമ്പ്ര, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അസീസ് പന്തിരി, ഷമീർ കെ എം, തുടങ്ങിയവരുടെ നേതൃത്യത്തിൽ ഉന്നതിയിൽ സന്ദർശനം നടത്തിയത്. ഊര് മൂപ്പൻ ടി ബാലനുമായി നേതാക്കൾ കാര്യങ്ങളുടെ നിജസ്ഥിതികളെ കുറിച്ചു സംസാരിക്കുകയും നിയമനടപടികളുൾപ്പെടെയുള്ള
സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും
ചെയ്തു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി