കക്കയത്തെ അടിയന്തരാവസ്ഥ ; കക്കയം പോലീസ് ക്യാമ്പ്
✒️നിസാം കക്കയം
കായണ്ണ (ഇന്നത്തെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ), കുറ്റ്യാടി പോലീസ് സ്റ്റേഷനുകൾ നക്സ ലൈറ്റുകൾ ആക്രമിച്ചതിനുപിന്നാലെ ആ സംഭവവുമായി ബന്ധമുള്ളവരെ പിടികൂടി രഹസ്യമായി ചോ ദ്യംചെയ്യുന്നതിനാണ് 1976-ൽ കക്കയത്ത് പോലീസ് ക്യാമ്പ് തുടങ്ങിയത്. അന്നത്തെ ഐജി പി. മധുസൂ ദനൻ, ഡിഐജി ജയറാം പടിക്കൽ, കോഴിക്കോട് പോലീസ് സൂപ്രണ്ട് പി. ലക്ഷ്മണ, പുലിക്കോടൻ നാ രായണൻ തുടങ്ങിയവരൊക്കെയായിരുന്നു ക്യാമ്പി ലെ പ്രധാനികൾ.

Comments
Post a Comment