മുതുകാട് - പെരുവണ്ണാമുഴി റോഡിൽ അംബേദ്‌കർ മുക്ക് റോഡരികിലെ കുഴികൾ അപകടക്കെണിയാകുന്നു
✒️ ജോബി മാത്യു
പെരുവണ്ണാമുഴി: മുതുകാട് -
പെരുവണ്ണാമുഴി റോഡിൽ അം ബേദ്‌കർ മുക്ക് മേഖലയിൽ പാ തയോരത്തെ കുഴികൾ വാഹന ങ്ങൾക്കും യാത്രക്കാർക്കും അപ കടക്കെണിയാകുന്നതായി പരാ തി. ബിഎസ്എൻഎൽ കേബിളിനു വേണ്ടി മാസങ്ങൾക്ക് മുൻപ് ടാറിങ് പാതയോരത്ത് നിർമിച്ച കുഴികളാണു പ്രശ്നമാകുന്നത്.
2 മീറ്ററോളം ആഴത്തിലുള്ള 3 കുഴികളാണ് അപായ ഭീഷണി.
ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കു ന്ന പ്രധാന പാതയോരത്തെ കു ഴി മുടാൻ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതാണു ജന ങ്ങൾക്കു വിനയാകുന്നത്.
വാഹനങ്ങൾ സൈഡ് കൊടു ക്കുമ്പോൾ റോഡരികിലെ കുഴി യിൽ വീഴാൻ സാധ്യതയുണ്ട്.
അപായ സാധ്യതയുള്ള കുഴി മു ടാൻ അധികൃതർ അടിയന്തര നട പടിയെടുക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.

Comments
Post a Comment