കേന്ദ്ര വന്യജീവി സംരക്ഷണ നിയമഭേദഗതിക്ക് സംസ്‌ഥാനം; ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാമെന്ന വ്യവസ്‌ഥ ഉൾപ്പെടുത്തും
കോഴിക്കോട് : വനാതിർത്തിയിൽ നിന്നു ജനവാസ മേഖ ലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങ ളെ കൊല്ലുകയോ മയക്കു വെടി വച്ചു പിടികൂടുകയോ ചെയ്യണ മെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 1972ലെ കേന്ദ്ര വന്യജീവി (സംര ക്ഷണം) നിയമത്തിൽ ഭേദഗതി - വരുത്താൻ സംസ്‌ഥാന സർ ക്കാർ ആലോചിക്കുന്നു. വന്യജീ : വികളെ കൊല്ലാൻ അനുവദിക്ക ണമെന്ന കേരളത്തിന്റെ ആവ ശ്യം കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം തള്ളിയ സാഹചര്യ ത്തിലാണ് നിയമഭേദഗതിയിലു ടെ വനം വകുപ്പിന്റെ പുതിയ നീ ക്കം. ഇതു സംബന്ധിച്ച് അഡ്വ ക്കറ്റ് ജനറലിന്റെ നിയമോപദേശം അടുത്തയാഴ്ച വനം വകുപ്പിന് ലഭിച്ചേക്കും. ഭേദഗതി വരുത്തുന്ന തിനായി കരടു ബില്ലും അഡ്വക്ക റ്റ് ജനറലിനു കൈമാറിയിരുന്നു. അതു ലഭിച്ചാൽ മന്ത്രിസഭയുടെ അനുമതിക്കു സമർപ്പിക്കും. അടു ത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കാ നാണു ധാരണ. വനം ഭരണഘട
നയുടെ സമവർത്തി പട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര നിയ മത്തിൽ സംസ്‌ഥാനത്തിന് ഇവിട ത്തെ സാഹചര്യം അനുസരിച്ചു ഭേദഗതികൾ വരുത്താമെന്ന് പ്രതീക്ഷയിലാണിത്. കേന്ദ്ര നി യമത്തിൽ ഭേദഗതി വരുത്തുന്ന തിനാൽ രാഷ്ട്രപതിയുടെ അനു മതി ലഭിക്കണം.
കരടു ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ
. മനുഷ്യജീവന് അപകടകര മായ വന്യജീവി എന്നു കേന്ദ്ര നി യമത്തിലെ പരാമർശത്തിൽ വ്യ ക്തത വരുത്തും. അപകടകര മായ വന്യജീവികൾ ഏതൊക്കെ യാണെന്നു നിർവചിക്കും. വന ത്തിനും സംരക്ഷിത പ്രദേശങ്ങൾ ക്കും പുറത്തു വന്ന് ആരെയെങ്കി ലും ആക്രമിക്കുകയോ കൊല്ലുക യോ ചെയ്യുന്ന വന്യജീവികളാ ണു മനുഷ്യജീവന് അപകടകര മായ വന്യജീവി എന്നാക്കും.
ജനവാസ മേഖലയിൽ ഇറ ങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലു കയോ മയക്കു വെടി വച്ചു പിടികൂടുകയോ ചെയ്യണം . ജനങ്ങൾ തടിച്ചുകൂടുന്ന പൊതുസ്‌ഥലങ്ങളിൽ പ്രവേശി ക്കുകയോ ദേഹോപദ്രവം ഏൽ പിക്കുകയോ ചെയ്യുന്ന വന്യമൃഗ ങ്ങളെല്ലാം അപകടകാരികൾ എന്നതിൽ ഉൾപ്പെടുത്തും.
. വന്യജീവികളെ കൊല്ലാൻ ഉത്തരവിടാനുള്ള ചീഫ് വൈൽ ഡ് ലൈഫ് വാർഡന്റെ അധികാ രം ശക്തിപ്പെടുത്തുന്നതിനൊപ്പം വന്യമൃഗങ്ങളെ വേട്ടയാടുന്നതു സംബന്ധിച്ച് കേന്ദ്രം പുറപ്പെടുവി ച്ച 10 മാർഗനിർദേശ ങ്ങൾ(എസ്പി) പൂർണമായും ഒഴിവാക്കും.
. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിശ്ചിത കാല യളവിൽ ക്ഷുദ്രജീവിയായി (വെർ മിൻ) പ്രഖ്യാപിക്കുന്നതിനു സം സ്‌ഥാന സർക്കാരിന് പൂർണ അധികാരം
. കേന്ദ്ര നിയമത്തിലെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ടിരു ന്ന നാടൻ കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടു ത്തിയ വ്യവസ്‌ഥ പൂർണമായും ഒഴിവാക്കി പഴയ സ്‌ഥിതി പുന: സ്‌ഥാപിക്കണം.

Comments
Post a Comment