കൂരാച്ചുണ്ടിലെ ഗതാഗത പരിഷ്‌കാരം അട്ടിമറിച്ചെന്ന് സർവകക്ഷിയോഗം
✒️ജോബി മാത്യു
കൂരാച്ചുണ്ട്: ടൗണിൽ ട്രാഫിക്
പരിഷ്കരണത്തിനു വേണ്ടി പഞ്ചായത്ത് ഭരണസമിതി വിളി ച്ചു ചേർത്ത സർവകക്ഷി യോഗ ത്തിന്റെ തീരുമാനം പൊലീസ് അട്ടിമറിച്ചതായി പരാതി. കടകളിൽ സാധനം വാങ്ങാൻ എത്തു ന്ന ഇരുചക്ര ഹന യാത്രക്കാർക്ക് 10 മിനിറ്റ് വരെ സമയം അനുവദി ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ വാഹനം നിർത്തുമ്പോൾ തന്നെ പൊലീസ് ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്ന തായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോ ഗം ആരോപിച്ചു. പൊലീസ് നടപ ടി തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ
വ്യാപാരികൾ തീരുമാനിച്ചു.
ടൗണിലെ തിരക്ക് സമയത്ത് സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ റോഡ് മുറിച്ചു കടക്കാൻ പൊലീ സ് സൗകര്യമൊരുക്കുന്നില്ലെന്നു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വർഷങ്ങളാ യി റോഡരികിൽ കിടക്കുന്ന വാ ഹനങ്ങൾ നീക്കം ചെയ്യാനും നട പടിയെടുക്കുന്നില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു ത്ത് കോൺഗ്രസിന്റെ നേതൃത്വ ത്തിൽ ഇന്ന് വൈകിട്ട് 5ന് കുരാ ച്ചുണ്ടിൽ പ്രതിഷേധ ഫോട്ടോ എടുക്കൽ സായാഹ്നം സംഘടി പ്പിച്ചിട്ടുണ്ടെന്നു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു

Comments
Post a Comment