പേരാമ്പ്രയിൽ സ്കൂൾ ബസ്സിന് പുറകിൽ സ്വകാര്യ ബസ്ഇടിച്ചു.




സ്വകാര്യ ബസുകളുടെ അമിതവേഗത തുടരുന്നു; നിയന്ത്രിക്കാനാകാതെ അധികൃതർ

പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗത തുടരുന്നു. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും അമിത വേഗത കുറക്കാതെ ഈ റൂട്ടിൽ ചില ബസുകൾ ചീറിപ്പായുകയാണ്.

ഇന്ന് കാലത്ത് പേരാമ്പ്രയിൽ സ്കൂൾ ബസ്സിന്റെ പുറകിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. പേരാമ്പ്ര കല്ലോട് എൽപി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന കെ എൽ 56 ഡി 6791 എസ്സാർ എന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൻ്റെ ബസിനു പിറകിൽ ഇടിച്ചത്.


അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പറയുന്നു. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗത അപകടത്തിന് കാരണമാവുന്നതായി നാട്ടുകാർ പറഞ്ഞു. സ്കൂ‌ൾ സമയത്തു പോലും ബസുകളുടെ അമിത വേഗതയിലുള്ള മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. സ്കൂൾ സമയത്ത് ബസുകൾ സ്റ്റോപ്പിൽ നിർത്തി കുട്ടികളെ കയറ്റാറിലെന്നുള്ള പരാതിയുമുണ്ട്. ഒരു സേഫ്റ്റിയുമില്ലാതെയുള്ള ബസുകളുടെ ഓട്ടം കാരണം നിരവധി അപകടങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസവും പേരാമ്പ്രയിൽ വെച്ച് അമിത വേഗതയിലെത്തിയ സ്വകാര്യബസ് വിദ്യാർത്ഥികളെ തട്ടുമെന്ന വിധേനയാണ് കടന്നുപോയത്. അന്ന് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ഈ ബസ് തടയുകയും ചെയ്തിരുന്നു.

നിരവധി അപകടങ്ങൾ നടന്നിട്ടും അധികൃതർ വേണ്ട നടപടി എടുക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി