കായണ്ണ ;പരവൻചാൽ അങ്കണവാടിക്ക് എന്ന് കെട്ടിടമുയരും




 കായണ്ണ : കായണ്ണ രണ്ടാംവാർഡിലെ പരവൻ ചാൽ അങ്കണവാടിക്കെട്ടിടം കാ ലപ്പഴക്കത്താൽ അപകടാവസ്ഥ യിലാണ്. കെട്ടിടത്തിന്റെ ദയനീ യാവസ്ഥയും സൗകര്യക്കുറവും നിർമാണത്തിലെ അപാകവും കാരണം കുട്ടികളും ജീവനക്കാ രും ദുരിതമനുഭവിക്കുകയാണ്.

കെട്ടിടത്തിന് 36 വർഷ ത്തെ പഴക്കമുണ്ട്. മുൻവാർഡ് അംഗവും അധ്യാപകനുമായിരു ന്ന തെരുവത്ത് മുഹമ്മദ് സൗജ ന്യമായി നൽകിയ രണ്ട് സെന്റ് സ്ഥലത്ത്, നാട്ടുകാർ സമ്മാന ക്കൂപ്പൺ തയ്യാറാക്കി പിരിവെടു ത്താണ് കെട്ടിടം നിർമിച്ചത്. കെ ട്ടിടത്തിന് തറയിൽനിന്നും ഏതാ ണ്ട് രണ്ടരമീറ്റർ ഉയരമേയുള്ളൂ. ഇതുകൊണ്ടുതന്നെ വേനൽ ക്കാലത്ത് അസഹ്യമായ ചൂടാ ണിവിടെ. കാലപ്പഴക്കത്താൽ ദ്ര വിച്ച കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്നത് അപകടാവ സ്ഥ വെളിവാക്കുന്നു.

നല്ലമഴയത്ത് അല്പം ചോർച്ചയുമുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. സീലിങ്ങിൽനിന്നും ചെറിയകോൺക്രീറ്റ് പാളികൾ ഇടയ്ക്ക് അടർന്നുവീഴുന്നുമുണ്ട്. നല്ലൊരു സ്റ്റോർമുറിയോ കുട്ടി കൾക്ക് കളിസ്ഥലമോ ഇവിടെ യില്ല. കുടിവെള്ളം ദൂരെനിന്ന് കൊണ്ടുവരേണ്ട അവസ്ഥയാ ണ്. ഏതാണ്ട് പത്തിലധികം കു രുന്നുകൾ ഇവിടെ അധ്യയനം നടത്തുന്നുണ്ട്. കാറ്റും വെളിച്ച വും കിട്ടുന്ന നല്ലൊരു കെട്ടിടം അത്യാവശ്യമാണെന്ന് പ്രദേശ വാസികൾ പറയുന്നു. കുട്ടികൾ

ക്ക് പേടികൂടാതെ പഠിക്കാനാ വശ്യമായ കെട്ടിടം വേണമെന്ന് ജീവനക്കാരും പറയുന്നു. കാല പ്പഴക്കത്താൽ അപകടാവസ്ഥ യിലായ അങ്കണവാടിക്ക് എന്ന് പുതിയ കെട്ടിടമുയരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി