ചക്കിട്ടപാറ സ്വദേശി നിലമ്പൂരിൽ ഹോട്ടലിൽ നിന്ന് വീണ് യുവാവ് മരിച്ചു
ചക്കിട്ടപാറ : നിലമ്പൂരിലെ ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. നിലമ്പൂർ പാർക്ക് റസിഡൻസി യുടെ മൂന്നാം നിലയിൽ നിന്നാണ് പെരുവണ്ണാമുഴി കള്ള്ഷാപ്പ്തൊഴിലാളി ദിനേശന്റെ മകൻ അജയ് കുമാർ (23) വീണ് മരിച്ചത്. പാർക്ക് റസിഡൻസിയുടെ 4002 നമ്പർ മുറിയിൽ താമസിച്ചിരുന്ന അജയ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മരണം സംബന്ധി ച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മാതാവ്: ഷീ ബ (സിപിഎം പിള്ളപ്പെരുവണ്ണ ബ്രാഞ്ച് അംഗം).
സഹോദരൻ: അർജുൻ.

Comments
Post a Comment