ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്. ഡാം തുറന്നാൽ വെള്ളം എത്തുന്നത് കക്കയം ഡാമിലേക്ക്.




ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പർ റൂൾ ലെവൽ ആയ 767.00 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരും. എന്നാൽ, രാത്രിയിലും നാളെയുമുള്ള മഴയുടെ സ്ഥിതിഗതികൾ കൂടി വിലയിരുത്തി മാത്രമേ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുകയുള്ളൂ. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുന്നു. ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

റെഡ് അലേർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനു ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.

ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി - രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി