പെരുവണ്ണാമൂഴിയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവറെ ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് പ്രതിനിധികൾ സന്ദർശിച്ചു





ചക്കിട്ടപാറ:   പെരുവണ്ണാമൂഴിയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി  ഡ്രൈവർ മുതുകാട് സ്വദേശി  N. K മനോജിനെ ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌  നേതാക്കൾ സന്ദർശിച്ചു. ഞായറാഴ്ച രാവിലെ 1.30 ന് ഡ്യൂട്ടിക്ക് പോകുമ്പോൾ പെരുവണ്ണാമൂഴി സ്കൂളിനടുത്ത് വച്ചായിരുന്നു അപകടം. പരുക്കേറ്റ മനോജിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചക്കിട്ടപാറയിലെ മലയോര ജനതക്ക് ജീവനും സ്വത്തിനും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ് നിരന്തരമായ വന്യജീവി ആക്രമണങ്ങൾ. വനം വകുപ്പും, പഞ്ചായത്ത്‌ ഭരണകൂടവും യാതൊരു നടപടിയും എടുക്കാത്തത് പ്രധിഷേധാർഹമാണെന്നു യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ പ്രസിഡൻറ് പറഞ്ഞു......



പെരുവണ്ണാമുഴിയിൽ കാട്ടുപന്നി ആക്രമണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്


ജൂൺ 09

പെരുവണ്ണാമുഴി: കാട്ടു
പന്നിയുടെ ആക്രമണത്തിൽ തൊട്ടിൽപ്പാലം കെഎസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ മുതുകാട് സ്വദേശി നോമ്പ്രയിൽ എൻ. കെ. മനോജിനു പരിക്ക്. ഞായറാഴ്ച പുലർച്ചെ 1.30ന് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു അപകടം. വീട്ടിൽ നിന്നു ബൈക്കിൽ തൊട്ടിൽ പ്പാലത്തേക്ക് ഡ്യൂട്ടി ക്കായി പോകുമ്പോൾ പെരുവണ്ണാമൂഴി സ്‌കൂളിനു സമീപം വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാലിനും മുഖത്തും പരുക്കേറ്റ മനോജിനെ കുറ്റ്യാടി താലൂക്ക് ആശുപ്രതിയിൽ പ്രവേ ശിപ്പിച്ചു. ബൈക്കിനും കേടുപാട് സംഭവിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി