കടിയൻ നായ പിടിയിൽ : കോഴിക്കോട് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായ




കോഴിക്കോട് : നഗരത്തിൽ 9 മണിക്കൂറിനിടെ 19 പേരെ കടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവു നായയെ കോർപറേഷന്റെ അനിമൽ ബർത്ത് കൺട്രോൾ ഹോസ്പിറ്റലിലെ ഡോഗ് സ്ക്വാഡ് പിടി കുടി. ഒൻപതര മണിക്കൂർ നീണ്ട തിരച്ചിലി നൊടുവിലാണ് ഇന്നലെ രാവിലെ 11.15ന് അശോകപുരം പി.ആർ.നമ്പ്യാർ റോഡിൽ നിന്നു നായയെ പിടികൂടിയത്.

നായയെ പൂളക്കടവിൽ കോർപറേഷ ന്റെ അനിമൽ ബർത്ത് കൺട്രോൾ ഹോ സ്പിറ്റലിലെ നിരീക്ഷണ മുറിയിലേക്കു മാ റ്റി. ഇതു മറ്റു തെരുവു നായ്കളെ കടിച്ചിട്ടു ണ്ടാകാൻ സാധ്യതയുള്ളതിനാൽ നായ പോയ ഭാഗത്തെ തെരുവു നായ്ക്കൾക്ക് ഇന്നു മുതൽ വാക്സിനേഷൻ നൽകും.

സി.എച്ച്.മേൽപാലത്തിനു സമീപത്തു നിന്ന് ഒരാളെ തെരുവു നായ കടിച്ചെന്ന വിവരം പൊലീസ് കൺട്രോൾ റൂമിൽ നി ന്നാണ് കോർപറേഷൻ അധികൃതർക്ക് ലഭിച്ചത്. ഇതേ തുടർന്ന് ചൊവ്വാഴ്ച ഉച്ച യ്ക്ക് 2.30 ഓടെയാണ് കോർപറേഷൻ ചീ ഫ് വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മയുടെ നേതൃത്വത്തിൽ സി.എച്ച്. മേൽപാലത്തിനു സമീപത്തു നിന്നും തിര ച്ചിൽ തുടങ്ങിയത്. ഇതിനു തൊട്ടുമുൻപ് സി.എച്ച്.മേൽപാലം ജംക്‌ഷനു സമീപം ഒരു യുവതിയെ നായ കടിക്കാൻ ശ്രമിച്ചെ ങ്കിലും അവർ കട്ടിയുള്ള വസ്ത്രങ്ങൾ ധരി ച്ചതിനാൽ കടിയേറ്റില്ല.

പിന്നീട് നായ ശ്രീകണ്‌ണ്ഠേശ്വര ക്ഷേത്രം റോഡിലൂടെ പോയതായി വിവരം ലഭിച്ചതി നാൽ അവിടേക്കു പോയി. അവിടെ നിന്ന് അശോകപുരം, മലബാർ ക്രിസ്ത്യൻ കോ ളജ് ജംക്ഷനിലൂടെ നടക്കാവ് ക്രോസ് റോഡിലെത്തി. പിന്നീട് വയനാട് റോഡി ലൂടെ ഫാത്തിമ ഹോസ്‌പിറ്റലിനു സമീപ ത്തു നിന്നും യു.കെ.ശങ്കുണ്ണി റോഡിലൂടെ മാവൂർ റോഡ് ഭാഗത്തേക്കു പോയി. ഇവി ടം വരെയാണ് ചൊവ്വാഴ്ച‌ തിരച്ചിൽ നട ത്തിയത്.

ഇന്നലെ രാവിലെ 6ന് വീണ്ടും പരിശോ ധന തുടങ്ങി. മൊഫ്യൂസിൽ ബസ് സ്റ്റാൻ ഡ്, മാനാഞ്ചിറ സിഎസ്ഐ പള്ളിക്കു സമീപം, സ്റ്റേഡിയം ജംക്‌ഷൻ, പുതിയറ, ഹോട്ടൽ മഹാറാണിക്കു സമീപം തുട ങ്ങിയ ഭാഗങ്ങളിൽ പരിശോധന നടത്തി വരുന്നതിനിടെയാണ് അശോകപുരം ഭാഗ ത്ത് കോർപറേഷൻ്റെ തപാൽ ജീവനക്കാര നെ നായ ഓടിച്ചതായി വിവരം ലഭിച്ചത്. ഡോഗ് കാച്ചർമാരായ രായ ആർ.സുധീഷ്, കെ. പി.പ്രജീഷ്, ഒ.ടി.ദീപക്, എ.പി.അശ്വരാജ്, ഡ്രൈവർ വി.ശ്രീജേഷ് എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി