പേരാമ്പ്ര ആയുർവേദ വെൽനസ് സെൻ്ററിലെ റെയ്‌ഡ്: രണ്ടുപേർ അറസ്റ്റിൽ
പേരാമ്പ്ര : പോലീസ് കഴിഞ്ഞ ദിവസം റെയ്‌ഡു നടത്തിയ പേരാമ്പ്ര ബസ്സ്റ്റാൻഡിനു സമീപത്തെ ആയുഷ് അയുർവേദ വെൽനസ് സെ ന്ററിന്റെ നടത്തിപ്പുകാരായ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. സ്ഥാ പന നട ത്തിപ്പുകാരനായ പാലക്കാ ട് കൂട്ടാല കാഞ്ഞിരങ്കാവ് കൃ ഷ്ണദാസ് (35), ചെമ്പനോട പള്ളിക്കാട്ടിൽ ആന്റോ (24) എന്നിവരാണ് അറസ്റ്റിലായ ത്. ഇമ്മോറൽ ട്രാഫിക് പ്രി വൻഷൻ ആക്ട് പ്രകാരമാണ് കേസ്.
അനാശാസ്യം നടക്കുന്നെ ന്ന പരാതിയെത്തുടർന്ന് ബു ധനാഴ്ചയാണ് കള്ളുഷാപ്പിനു സമീപത്തെ കെട്ടിടത്തിൽ പ്ര വർത്തിക്കുന്ന സ്ഥപനത്തിൽ പോലീസ് റെയ്‌ഡ് നടത്തി യത്.
നാല് വനിതാജീവനക്കാരും സെന്ററിലെത്തിയ രണ്ടുപേ രുമടക്കം എട്ടുപേരാണ് അവി ടെയുണ്ടായിരുന്നത്.
എല്ലാവരെയും സ്ഥാപന ത്തിൽനിന്ന് വാഹനത്തിൽ കയറ്റി പോലീസ് സ്റ്റേഷനി ലേക്ക് കൊണ്ടുപോയിരുന്നു. ഇതിൽ രണ്ടാളുടെ പേരിൽ മാത്രമാണ് കേസെടുത്തിരി ക്കുന്നത്.

Comments
Post a Comment