ഡോക്ടർ ചമഞ്ഞ് ചികിൽസ ; ചക്കിട്ടപാറ ; മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ





ചക്കിട്ടപാറ: വയനാട്ടിലെ സ്വകാര്യഹോസ്പിറ്റലിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും പോലീസ് പിടിയിലായി.ചക്കിട്ടപാറ; മുതുകാട് സ്വദേശി മൂലയിൽ  ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിൽ ആയത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന ആണ് രോഗികളെ ചികിൽസിച്ചിരുന്നത് എന്നാണ് ലഭിച്ച വിവരം.അമ്പലവയൽ പോലീസിന് പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ്‌ ആയി ജോലി ചെയ്തിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി