പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ല'; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി



കൊച്ചി: പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി. പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത‌് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പെട്രോൾ പമ്പുകൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകുന്നതിന് സംസ്ഥാന സർക്കാരിനെയും തിരുവനന്തപുരം കോർപ്പറേഷനെയും ഹൈക്കോടതി വിലക്കി. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. അതീവ അപകട സാധ്യതാ മേഖലകളായ പെട്രോൾ പമ്പുകളിൽ സംഘർഷമുണ്ടാകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന വാദവും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി