വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം; ബസിന്റെ ടയർ പൊട്ടി
വടകര: വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം. തീപിടിച്ചതിനെ തുടർന്ന് ബസിന്റെ ടയർ പൊട്ടുകയായിരുന്നു. കോട്ടയം-കാസർഗോഡ് മിന്നൽ ബസിനാണ് തീപിടിച്ചത്. വടകരയിൽ വെച്ചാണ് അപകടം നടന്നത്.
ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.

Comments
Post a Comment