കക്കയം ഡാമിൽ സുരക്ഷയ്ക്കായി കൂടുതൽ സംവിധാനങ്ങൾ വേണം


(കക്കയം ഡാമിലെ പുതുതായി നിർമിച്ച ഡാം സേഫ്റ്റി ഓഫീസ്)

✒️നിസാം കക്കയം 

കക്കയം :   കെഎസ്ഇബിയുടെ കക്ക യം ഡാംസൈറ്റിൽ സുരക്ഷ യ്ക്കായി നിയോഗിച്ച പോലീസു കാർ താമസിക്കുന്നത് ഡാംഷട്ടർ ഭാഗത്തുനിന്ന് ഒരു കിലോ മീറ്റർ അകലെ. ഡാം ജീവനക്കാ രുമായി അടിയന്തരഘട്ടങ്ങളിൽ ഇവർക്ക് ബന്ധപ്പെടാൻ വാർത്താവിനിമയ സംവിധാനങ്ങളില്ല. ഒരുമാസംമുൻപ് ഡാമിന് സമീപം 55 ലക്ഷം രൂപ ചെല വഴിച്ച് പുതിയ ഡാം സേഫ്റ്റി ഓഫീസ് തുറന്നെങ്കിലും പോലീസുകാർക്ക് താമസിക്കാനുള്ള മുറി നിർമിക്കാൻ നടപടിയു ണ്ടായില്ല.

നേരത്തേ പ്രവേശനഭാഗ ത്തെ ഗേറ്റിനരികെയുള്ള പോ ലീസുകാരുള്ള കെട്ടിടത്തിൽത്ത ന്നെയായിരുന്നു ഡാം സേഫ്റ്റി ഓഫീസും പ്രവർത്തിച്ചിരുന്നത്. കൺട്രോൾറൂമിൽ ഫോൺസൗ കര്യം ഉണ്ടെങ്കിലും പോലീസു കാരെ പെട്ടെന്ന് ബന്ധപ്പെടാൻ കഴിയില്ല. മൊബൈൽഫോണിന് റെയ്ഞ്ചില്ലാത്ത മേഖലയായ താണ് പ്രശ്നം. വയർലെസ് സംവിധാനം മാത്രമാണ് പോലീസിനുള്ളത്. വൈദ്യുതി നിലച്ചാൽ അടിയന്തരഘട്ടത്തിൽ ഉപയോ ഗിക്കാൻ സോളാർവൈദ്യുതി യും സജ്ജമാക്കണം.

ഡാമിൽനിന്ന് പവർഹൗ സിലേക്കുള്ള പെൻസ്റ്റോക്ക് പൈപ്പിൽക്കൂടിയാണ് കൺ ട്രോൾറൂമിൽ ഉപയോഗിക്കുന്ന വൈഫൈ കേബിൾ കടന്നുപോ കുന്നത്. ഈ കേബിൾ എങ്ങ നെയെങ്കിലും പൊട്ടിയാൽ ഡാമി ലേക്കുള്ള വാർത്താവിനിമയവും നിലയ്ക്കും. കഴിഞ്ഞ ദിവസം മഴ യിൽ പെൻസ്റ്റോക്കിലുള്ള റോ ക്കർ സപ്പോർട്ട് പൊട്ടിയിരുന്നു. പെൻസ്റ്റോക്ക് ഏതെങ്കിലും കാ രണവശാൽ പൊട്ടുകയാണെങ്കിൽ വൈഫൈ കേബിൾ മു റിഞ്ഞാൽ യഥാസമയം വിവരം കൈമാറാൻ കഴിയുകയുമില്ല. കക്കയത്തുനിന്ന് വാഹനത്തിൽ ഡാം മേഖലയിലെത്താൻ 15 കി ലോമീറ്ററുണ്ട്. അരമണിക്കൂറോ ളം സമയമെടുത്താലേ വാഹനം ഓഫീസിൽനിന്നുമെത്തി വിവരം നൽകി വാൾവ് ഇൻടേക്ക് ഷട്ട റുമെല്ലാം അടയ്ക്കാൻ കഴിയൂ. കക്കയത്ത് അടിയന്തരമായി മൊബൈൽ ടവർ സംവിധാന മൊരുക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. മൂന്നുദിവസത്തി നുശേഷമാണ് ഡ്യൂട്ടിക്കുശേഷം പോലീസുകാർ ഇവിടെനിന്ന് മട ങ്ങാറുള്ളത്. ഹോട്ടലുകൾ ഇല്ല ത്തതിനാൽ ഭക്ഷണം പാചകം ചെയ്ത് കഴിക്കണം. വൈദ്യുതി മു ടങ്ങുന്നതോടെ അടുപ്പുകൂട്ടേണ്ട സ്ഥിതിയാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി