കക്കയം ജലവൈദ്യുത പദ്ധതി; വൈദ്യുതി ഉത്പാദന പ്രതിസന്ധിക്ക് പരിഹാരമായി
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : കക്കയം ജലവൈദ്യുതപദ്ധ തിയുടെ വൈദ്യുതി ഉത്പാദന പ്രതിസ ന്ധിക്ക് പരിഹാരമായി. ജലവൈദ്യുതപ ദ്ധതിയിലേക്ക് വൈദ്യുതി ഉത്പാദനത്തി നായി വെള്ളമെത്തിക്കുന്ന പെൻസ്റ്റോ ക്ക് പൈപ്പിലേക്ക് പാറക്കല്ലുവീണ് തക രാർ സംഭവിച്ചതാണ് വൈദ്യുതി ഉത്പാദ നപ്രതിസന്ധിക്ക് കാരണമായത്. പുതിയ പെൻസ്റ്റോക്ക് പൈപ്പിൻ്റെ അറ്റകുറ്റപ്പണി കൾക്കുശേഷം 50 മെഗാവാട്ട് വൈദ്യുതി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉത്പാദി പ്പിക്കാൻ തുടങ്ങി.
കനത്തമഴയെത്തുടർന്ന് മേയ് 25-ന് രാവിലെയാണ് പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കർ സപ്പോർട്ടുകൾ പാറവീണ് തകർ ന്നിരുന്നത്. അന്നുമുതൽ 103 മെഗാവാ ട്ട് വൈദ്യുതി ഉത്പാദനത്തിന് തടസ്സം നേ രിട്ടിരുന്നു. 50 മെഗാവാട്ടിൻ്റെ രണ്ട് മെഷീ നിലൂടെയുള്ള 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനൊപ്പം ഈ പദ്ധതിയിൽ വൈദ്യുതി ഉത്പാദനത്തിനുശേഷം പുറ ന്തള്ളുന്ന വെള്ളമുപയോഗിച്ചുള്ള കക്ക യം ടൗണിലെ മൂന്ന് മെഗാവാട്ടിൻ്റെ ചെ റുകിട വൈദ്യുതി ഉത്പാദനവുമാണ് മുട ങ്ങിയിരുന്നത്. 50 മെഗാവാട്ടിൻ്റെ ഒരു മെ ഷീനിൽ ചെറിയ അറ്റകുറ്റപ്പണികൾ ബാ ക്കിയുണ്ടെന്നും ചൊവ്വാഴ്ച വൈകുന്നേരം അതുകൂടി പരിഹരിച്ച് വൈദ്യുതി ഉത്പാ ദനം പൂർണതോതിലാക്കുമെന്നും കെഎ സ്ഇബി അധികൃതർ അറിയിച്ചു

Comments
Post a Comment