പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതോൽപാദനം പൂർണതോതിൽ
യന്ത്രങ്ങളുടെ തകരാർ പരിഹരിച്ചാണു പൂർണതോതിൽ വൈദ്യുതോൽപാദനം ആരംഭിച്ചത്
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുത പദ്ധ തിയിലെ വൈദ്യുതോൽ പാദനം കഴിഞ്ഞ 2ന് പുനരാരംഭിച്ചു. മെഷീനുകൾ തകരാറിലായ തോടെ 2024 ഡിസംബറിൽ ഉൽ പാദനം നിർത്തി വച്ചിരുന്നു. യന്ത്രങ്ങളുടെ തകരാർ പരിഹരി ച്ചാണു പൂർണതോതിൽ വൈദ്യു തി ഉൽപാദനം ആരംഭിച്ചത്. 3 മെഗാവാട്ടിന്റെ 2 മെഷീനുകൾ പ്രവർത്തിപ്പിച്ച് 6 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ യന്ത്രത്തകരാർ പരി
ഹരിക്കുന്നത് മാസങ്ങളോളം വൈകിയതാണു പ്രശ്നമായത്. കുറ്റ്യാടി ജലസേചന പദ്ധതി യുടെ, പെരുവണ്ണാമുഴി ഡാമിൽ നിന്നു കുറ്റ്യാടി പുഴയിലേക്ക് ഒഴു ക്കിവിടുന്ന അധികജലം ഉപയോ ഗിച്ചാണ് വൈദ്യുതോൽപാദനം. പ്രതിവർഷം 24.7 മില്യൻ യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദന ലക്ഷ്യം
സെപ്റ്റംബർ വരെ പൂർണതോ തിൽ ഉൽപാദനം നടക്കും. ഇന്ന ലെ 0.11605 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഈ വർഷം ഇതുവരെ 0.872166 മി ല്യൻ യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെ ഉൽപാദിപ്പിച്ചത്. ഇന്നലെ പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 37.53 മീറ്റർ ആണ്. ഡാമിന്റെ 4 ഷട്ടറുകളും 3 മീറ്റർ ഉയർത്തി ജലം ഒഴുക്കുകയാണ്.
എൻജിനീയർക്കംലാ അസിസ്‌റ്റൻ്റ് അധികച്ചുമതല
പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുത പദ്ധതി പവർഹൗ സിൽ സ്ഥിരമായി അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കാത്തതു പദ്ധതിയിലെ വൈദ്യുതോൽപാദ നത്തെ ബാധിക്കുമെന്ന് ആശങ്ക. ജലസേചന പദ്ധതി ഡാമിൽ നിന്ന് വെള വെള്ളം എടുക്കുന്ന പ്രധാന വൈദ്യുതി പദ്ധതിയിൽ കഴിഞ്ഞ 6 മാസമായി അധിക ചുമതലയു ള്ള അസിസ്റ്റന്റ് എൻജിനീയറാ ണുള്ളത്.
പൂഴിത്തോട് ജലവൈദ്യു പദ്ധതി എൻജിനീയർക്കാണ് ഇപ്പോൾ പെരുവണ്ണാമുഴി പദ്ധതി യുടെ അധികച്ചുമതല. ഇദ്ദേഹ ത്തിന് ചാത്തങ്കോട്ടുനട പദ്ധതി യുടെ കൂടി അധിക ചുമതലയു ണ്ട്. സ്‌ഥിരം അസിസ്റ്റന്റ് എൻജി നീയർ ഉണ്ടെങ്കിൽ മാത്രമേ കാ ര്യക്ഷമമായി പെരുവണ്ണാമൂഴി പദ്ധതിയിൽ വൈദ്യുതോൽപാദ നം സാധ്യമാകൂ.

Comments
Post a Comment