കാറ്റുള്ള മലയിൽ ഇറങ്ങിയ കാട്ടുപോത്ത്‌ തിരികെ വനത്തിലേക്ക്‌ പോയോ എന്നുറപ്പിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ





ജാഗ്രതാ മുന്നറിയിപ്പ്‌

കൂരാച്ചുണ്ട്‌: പഞ്ചായത്തിലെ 11 ആം വാർഡിൽ പെട്ട നമ്പികുളം ടൂറിസം മേഘലയിൽ ഇന്നലെ രാത്രി കാട്ടുപോത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം പഞ്ചായത്ത് പ്രസിഡൻ്റ് ഓകെ അമ്മദ്, കക്കയം ഡപ്യൂട്ടി ഫോറസ്റ്റ്‌ റേഞ്ചർ വിജിത്തുമായി പഞ്ചായത്ത്‌ ഓഫീസിൽ അടിയന്തിര മീറ്റിംഗ്‌ നടത്തുകയുണ്ടായി.


കാട്ടുപോത്ത്‌ തിരികെ വനത്തിലേക്ക്‌ പോയോ എന്നുറപ്പിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നമ്പികുളം ഭാഗത്തേക്കുള്ള വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ കർശ്ശനമായി നിറുത്തി വെച്ചതായും അറിയിക്കുന്നു.

അടിയന്തിര യോഗത്തിൽ വൈസ്‌ പ്രസിഡണ്ട്‌ വിൻസി തോമസ്‌, അസിസ്റ്റന്റ്‌ സെക്രട്ടറി മനിൽ കുമാർ, ആന്റണി പുതുകുന്നേൽ, ഡാർളി അബ്രഹാം, സിമിലി ബിജു, റസീന യൂസുഫ്‌, തുടങ്ങിയവരും പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി