കക്കയത്തെ അടിയന്തരാവസ്ഥ ; പ്രതീക്ഷയില്ല, രക്ഷയില്ല...
✒️നിസാം കക്കയം
ആ ക്യാമ്പിലേക്ക് പോലീസുകാർ ഒരു ഡോക്ടറെ വിളിച്ചു കൊണ്ടുപോയതിനെക്കുറിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ അംഗവും പൊതുപ്രവർത്തക നുമായ ആൻഡ്രൂസ് കട്ടിക്കാനയ്ക്ക് ഇന്നും നല്ല ഓർമ യുണ്ട്. ക്യാമ്പിൽനിന്ന് അധികം ദൂരെയല്ല അദ്ദേഹ ത്തിന്റെ വീട്. “അന്ന് ഞങ്ങളൊക്കെ കുട്ടികളാണ്. മോഡേൺ യൂത്ത് സെന്റർ എന്നപേരിൽ ഒരു ക്ലബ്ബു ണ്ട്. അതുമായി ബന്ധപ്പെട്ട് സദാസമയം ടൗണിൽ ത്തന്നെയായിരിക്കും. പ്രാഥമികാരോഗ്യകേന്ദ്രത്തിലെഡോ. വിശാലാക്ഷമേനോ നുമായി ഞങ്ങൾ കുട്ടിക ളൊക്കെ നല്ല അടുപ്പത്തി ലായിരുന്നു. ഒരുദിവസം ഡോക്ടറെ പോലീസുകാർ ക്യാമ്പിലേക്ക് കൂട്ടിക്കൊ ണ്ടുപോകുന്നത് കണ്ടു. തി രിച്ചുവന്നപ്പോൾ അദ്ദേ ഹം ആകെ അസ്വസ്ഥനാ യിരുന്നു. ഞങ്ങൾ ചോദി ച്ചപ്പോൾ, 'പ്രതീക്ഷയില്ല, രക്ഷയില്ല' എന്നായിരുന്നു പ്രതികരണം. രാജനെ ഉരുട്ടിക്കൊന്നു എന്ന വാർത്ത പിറ്റേന്നാണ് ഞങ്ങളൊക്കെ അറിഞ്ഞ ത്. മരണം സ്ഥിരീകരിക്കാനായിരിക്കാം ഡോക്‌ടറെ ക്യാമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ടാവുക."

Comments
Post a Comment