മനുഷ്യ- വന്യമൃഗ സംഘർഷം: ഇടക്കാല വിധി ചർച്ചയാകുന്നു
കോഴിക്കോട് : മനുഷ്യ- വന്യ മൃഗ സംഘർഷവും കർഷകർക്കുള്ള നിയമപരമായ പരിരക്ഷയും ചർച്ചയാകുന്നതിനിടെ കർഷകർ ക്ക് അനുകൂലമായ ഹൈക്കോട തിയുടെ ഇടക്കാല വിധി ചർച്ച യാവുന്നു.
കേരള ഇൻഡിപെൻഡന്റ്
ഫാർമേഴ്സ‌് (കിഫ) സംഘടന അംഗങ്ങളായ 6 പേർ നൽകിയ ഹർജിയിലാണ് വിളകൾ നശിപ്പി ക്കുന്ന കാട്ടുപന്നികളെ വേട്ടയാ ടാൻ അനുമതി നൽകി 2021 ജൂ ലൈ 23ന് ജസ്റ്റിസ് പി.ബി.സു രേഷ് കുമാർ ഇടക്കാല ഉത്തരവി ട്ടത്.
ഈ ഉത്തരവിന്റെ അടിസ്ഥാ നത്തിൽ മറ്റ് ഇരുന്നൂറോളം പേരും അനുകൂല വിധി സമ്പാദി ച്ചിട്ടുണ്ട്.
കാട്ടു പന്നികളെ ക്ഷുദ്ര ജീവി കളായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടാണ് പത്തനംതിട്ട ക്കാരായ തോമസ് തോമസ്, മാ ത്യു ദേവസ്യ, കോഴിക്കോട്ടുകാ രായ ജോസിൻ പി.ജോൺ, ജയിം സ് ജോസഫ്, റിനീഷ്, മലപ്പുറം സ്വദേശി മാത്യു സെബാസ്റ്റ്യൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ സർക്കാരിന്റെ നി ലപാട് തേടിയ കോടതിക്ക് ഇതേ ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചതിന്റെ നടപടികൾ വിശ ദീകരിച്ചുള്ള സത്യവാങ് മൂലമാ ണ് ലഭിച്ചത്. തദ്ദേശ സ്ഥാപന ങ്ങൾക്ക് പന്നികളെ വേട്ടയാടാനു ള്ള അനുമതി നൽകുന്നതു സം ബന്ധിച്ച നടപടികളും വിശദീകരിച്ചു
കർഷകന്റെ പ്രശ്നത്തിൽ തീ രുമാനം നീണ്ടു പോകുന്ന സാഹ ചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി ക്കാരായ ആറു പേർക്കും കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നിക ളെ വേട്ടയാടാനുള്ള അനുമതി നൽകിക്കൊണ്ട് ഇടക്കാല ഉത്തര വിട്ടത്.
ക്ഷുദ്രജീവി ആയി പ്രഖ്യാ പിക്കണമെന്ന ഹർജിയിലെ ആവശ്യം പിന്നീട് പരിഗണി ക്കാൻ നീട്ടുകയും ചെയ്തു. ഈ ഹർജി ഇപ്പോഴും ഹൈക്കോടതി യുടെ പരിഗണനയിലാണ്.

Comments
Post a Comment