കോഴിക്കോട് ജില്ലയിൽ വ്യാജ ഫിസിയോ തെറപ്പിസ്റ്റുകൾ പെരുകുന്നുവെന്ന് പരാതി
കോഴിക്കോട് : ജില്ലയിൽ വ്യാജ ഫിസിയോ തെറപ്പിസ്റ്റുകൾ വ്യാ പകമാണെന്നും ഇവർക്കെതിരേ പരാതി കൊടുത്തിട്ടും നടപടിയെ ടുക്കാൻ അധികൃതർ തയാറാകു ന്നില്ലെന്നും കേരള അസോസി യേഷൻ ഫോർ ഫിസിയോ തെറ പ്പിസ്റ്റ‌് കോ ഓർഡിനേഷൻ (കെ എപിസി) ജില്ലാ ഭാരവാഹികൾ കുറ്റപ്പെടുത്തി.
അംഗീകാരമില്ലാത്ത ഒട്ടേറെ ഫിസിയോ തെറപ്പി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. നാഷനൽ കൗൺസിൽ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷനൽസ് (എൻസിഎഎ ച്ച്പി) നിയമ പ്രകാരം ബാചർ ഓഫ് ഫിസിയോ തെറപ്പി (ബിപി ടി) യോഗ്യതയുള്ളവർ മാത്രമേ ഫിസിയോ തെറപ്പിസ്റ്റായി സേവനം ചെയ്യാൻ പാടുള്ളു. ഡിപ്ലോമ മാത്രം എടുത്തവർക്കു ഫിസിയോ തെറപ്പി അസിസ്റ്റന്റായി
പ്രവർത്തിക്കാനേ സാധിക്കു. നഗരത്തിലെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ നിന്ന് ഫിസി യോ തെറപ്പി അടക്കം വിവിധ കോഴ്സുകളിൽ വ്യാജ സർട്ടിഫി ക്കറ്റുകൾ പലരും സംഘടിപ്പിക്കു ന്നുണ്ട്. ഇതിനെതിരെ 2 മാസം മു മ്പ് സിറ്റി പൊലീസ് കമ്മിഷണർ ക്ക് പരാതി നൽകിയിട്ടും നടപടി യെടുത്തിട്ടില്ലെന്നും അസോസി യേഷൻ ഭാരവാഹികൾ പറ ഞ്ഞു.
വ്യാജ ഫിസിയോ തെറപ്പിസ്റ്റു കളുടെ പ്രവർത്തനത്തിനു നിയ ന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കൗൺ സിൽ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷനൽ സിന് പരാതി നൽകുമെന്നും ഭാര വാഹികളായ അഷ്കർ അലി, രാ ഹുൽ, കെ.അംബരീഷ് എന്നിവർ അറിയിച്ചു.

Comments
Post a Comment