ചക്കയ്ക്ക് അതിർത്തി കടന്നാൽ വൻ ഡിമാൻഡ്



കോഴിക്കോട്: സീസൺ
ആയതോടെ  കേരളത്തിൽ നിന്നുള്ള ചക്ക കർണാടകയിലെ ചക്ക പ്രേമികൾ രണ്ടും കയ്യും നീട്ടിയാ ണ് സ്വീകരിക്കുന്നത്. ചക്കയിൽ മ നുഷ്യന് ഹാനികരമാകുന്ന കീട നാശിനിയില്ല എന്നതാണ്  ചക്കയ്ക്ക് കർണാടകയിൽ പ്രീയമേറാൻ കാരണം. കർണാട കക്കാരായ കച്ചവടക്കാർ ചക്കക്കുന്നി ന് പത്ത് രൂപ പ്രകാരം ഉടമകൾക്ക് നൽകിയാണ് ചക്ക പറിച്ചെടുക്കു ന്നത്. തോട്ടങ്ങളിൽ നിന്ന് തലചുമ ടായി ഏറ്റിയാണ് വാഹനം എത്തു ന്നിടത്തേയ്ക്ക്.ചക്ക-എത്തിക്കുക.

ദേശീയപാതയോരത്ത് മൈ സൂരു റോഡിൽ കൂട്ടിവക്കുന്ന ചക്ക 30 രൂപ മുതൽ മുകളിലേയ്ക്ക് ആവശ്യക്കാരുണ്ടെങ്കിൽ നൽ കും. കർണാടകയിലേയ്ക്ക് പച്ചക്കറി എടുക്കാൻ പോകുന്ന വാ ഹനത്തിൽ കയറ്റി ഗുണ്ടൽപേട്ട,  മൈസൂരു എന്നിവിടങ്ങലിൽ എ ത്തിക്കുന്നു. ഗുണ്ടിൽ പേട്ടിലെ ത്തുമ്പോഴെക്കും ചെറിയ ചക്ക യ്ക്ക് 50 രൂപ മുതൽ മുകളിലേ ക്കാകും വില. മൈസൂർ എത്തു ന്നതോടെ ഇത് നൂറ് കടക്കും. അ വിടെ നിന്ന് ബാംഗ്ലൂർ പോലുള്ള സിറ്റികളിലേയ്ക്ക് എത്തുമ്പോ ഴെക്കും മുന്നൂറ് മുതൽ അഞ്ഞു റ് വരെയാകുന്നു. നല്ല മധുരമുള്ള മീഡിയം സൈസ് ചക്കയ്ക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. വ ലിയ ചക്കയ്ക്ക് ഡിമാന്റ് കുറവാ ണ്. ഇത് ചുളയാക്കി മാർക്കറ്റുക ളിലും ഭക്ഷണ കൗണ്ടറുകളിലും ക്കുന്നതിന് വേണ്ടിയാണ് ഉപ യോഗിക്കുന്നത്. പച്ച ചക്കയ്ക്കും നല്ല ഡിമാന്റാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി