കൂരാച്ചുണ്ടിലെ സ്വകാര്യഭൂമിയിലെ കാടുകൾ വെട്ടിത്തെളിക്കുന്നില്ല; വന്യമൃഗങ്ങളുടെ ശല്യം വർധിക്കുന്നു




✒️നിസാം കക്കയം 

കൂരാച്ചുണ്ട് : വനാതിർത്തിയിലെ കാടുവെ ട്ടിത്തെളിക്കാത്ത ഏക്കർ കണക്കിന് സ്വകാ ര്യഭൂമികളിൽ വന്യമൃഗങ്ങൾ പെരുകുന്ന തായി പരാതി. കാടിറങ്ങുന്ന മൃഗങ്ങൾക്ക് അഭയകേന്ദ്രമാവുകയാണ് ഇത്തരത്തിലു ള്ള ഭൂമി. മലയോരമേഖലയിലെ വനാതിര് ത്തിയോടുചേർന്നുള്ള സ്വകാര്യഭൂമി കാടു വെട്ടിത്തെളിക്കാത്തതിനാൽ വന്യമൃഗങ്ങൾ തമ്പടിക്കുന്ന സ്ഥിതിയുണ്ട്.

കാട് വെട്ടിമാറ്റാൻ ഭൂവുടമസ്ഥർക്ക് പഞ്ചായത്ത് അടിയന്തരമായി നോട്ടീസ് നൽകണമെന്നാണ് കർഷകരാവശ്യപ്പെ ടുന്നത്. കാടിനുള്ളിൽനിന്ന് വന്യമൃഗങ്ങൾ

പെട്ടെന്ന് ഇറങ്ങിവന്ന് കർഷകരെ ആക്ര മിക്കാനും സാധ്യത കൂടുതലാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ കാട്ടുപോത്ത് ആക്രമ ണത്തിൽ കൊല്ലപ്പെട്ട അബ്രഹാം പാലാ ട്ടിയിലിൻ്റെ കൃഷിയിടത്തിനുസമീപത്തെ ഭൂ മിയിലും കാടുണ്ടായിരുന്നതാണ് അപകട ത്തിനുകാരണമായിരുന്നത്.

ഉടമകളിൽ ഭൂരിഭാഗംപേരും കുടുംബസ മേതം വിദേശത്താണ്. ചിലർ ജില്ലയിലെ നഗരങ്ങളിലും മറ്റുചിലർ ജില്ലയ്ക്കു പുറത്തു മാണ് താമസം. അതുകൊണ്ടുതന്നെ വർഷ ങ്ങൾക്കുമുൻപ് വാങ്ങിക്കൂട്ടിയ ഈ സ്ഥല ങ്ങളിലേക്ക് ആരും വരാറില്ല. ചിലസ്ഥലങ്ങളിൽ 20 മീറ്ററിലേറെ ഉയരത്തിൽ കാടുകയ റിയിട്ടുണ്ട്. ഇതിനകത്തെല്ലാം വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. കൂരാച്ചുണ്ട് പഞ്ചായ ത്തിലെ കക്കയം മേഖലയിൽ കുറെ ഏക്കർ ഭൂമി വർഷങ്ങളായി കാട് വെട്ടാത്തതിനെ ത്തുടർന്ന് ചെറുവനമായി മാറിയിരിക്കുന്ന സാഹചര്യമാണ്.

ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്ന തദ്ദേശീയര ല്ലാത്ത ഉടമസ്ഥർ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ചിലർ തങ്ങളുടെ സ്ഥലം നോ ക്കാനായി ആളുകളെ ഏൽപ്പിച്ചിട്ടുണ്ടെങ്കി ലും ഇവർ ഭൂമിയിലെ ആദായം പാട്ടത്തിന് കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഉടമസ്ഥർ വരുന്നത് അപൂർവമായി മാത്രമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി