പ്രവേശനോത്സവം; കൂരാച്ചുണ്ട്, ചക്കിട്ടപാറ സ്കൂളുകളിൽ




കാറ്റുള്ളമല : നിർമ്മല യുപിഎസ് കാറ്റുള്ള മലയിൽ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച ആഘോഷപൂർവ്വമായി നടന്നു. വിദ്യാലയത്തിലെത്തിയ കുരുന്നുകളെ കാവടിയാട്ടത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു .പ്രധാന അധ്യാപിക ശ്രീമതി. ശ്രുതി .പി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് പെണ്ണാ പറമ്പിൽ അധ്യക്ഷപദം അലങ്കരിച്ചു സംസാരിച്ചു . വാർഡ് മെമ്പർ ശ്രീ. ഷിജു പി കെ പരിപാടി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് ശ്രീ.സുനിൽകുമാർ സി പി , എം പി ടി എ പ്രസിഡൻറ് അനുപമ രജേഷ് ,വിദ്യാർത്ഥി പ്രതിനിധി ഏബൽ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രശ്മി അഗസ്റ്റിൻ പരിപാടിക്ക് നന്ദി അർപ്പിച്ചു. കുട്ടികൾക്കായി ബലൂൺ പായസം , പഠന സാമഗ്രികൾ എന്നിവ വിതരണം ചെയ്തു. മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആഘോഷമായി മാറി .

കൂരാച്ചുണ്ട്: പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം സെന്റ് തോമസ് യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് ഉദ്ഘാടനം ചെയ്തു. പി പി: ടിഎ പ്രസിഡൻ്റ് ജയ്സൺ എമ്പ്രയിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ.വിൻസ ന്റ്റ് കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി നവാഗതരെ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് : വിൻസി തോമസ്, എംപിടിഎ അധ്യക്ഷ നിവ്യ തോമസ്, പ്രധാ നാധ്യാപകൻ ബിജു മാത്യു, സ്റ്റ‌ാഫ് സെക്രട്ടറി ജോബി ദേവ സ്യ, അധ്യാപിക എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു.

ചക്കിട്ടപാറ: പഞ്ചായത്ത്തല സ്‌കൂൾ പ്രവേശനോത്സവം പെരുവണ്ണാമുഴി ഫാത്തിമമാതാ യുപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാട നം ചെയ്തു. 2025 അക്കാദമിക് മാസ്‌റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
സ്‌ഥിരസമിതി അധ്യക്ഷൻ ഇ. എം.ശ്രീജിത്ത് അധ്യക്ഷത വഹി ച്ചു. സ്‌കൂൾ മാനേജർ ഫാ.ഏബ്ര ഹാം വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി നവാഗത രായ കുട്ടികൾക്ക് അക്ഷരദീപം പകർന്നു. പിടിഎ പ്രസിഡന്റ് ജയേഷ് മുതുകാട്, എംപിടിഎ അധ്യക്ഷ സൂര്യ പ്രിൻസ്, പ്രധാ നാധ്യാപിക ഇ.എം.ത്രേസ്യാമ്മ, അധ്യാപിക മിന്റു ജോസ് എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി