ഉന്നത വിജയികളെ പ്രസ്ഫോറം ആദരിക്കുന്നു
കൂരാച്ചുണ്ട് : ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി ഉന്നത വിജയികളായ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർ സെക്കൻഡറി കല്ലാനോട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ കൂരാച്ചുണ്ട് പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനം കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി ഉദ്ഘാടനം ചെയ്യും. പ്രസ്ഫോറം പ്രസിഡൻ്റ് ജോയി കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷത വഹിക്കും പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. അമ്മദ് മുഖ്യാതിഥിയാകും. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വീയ്യൂർ മുഖ്യപ്രഭാഷണം നടത്തും. കൂരാച്ചുണ്ട് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. വിൻസൻ്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽമാർ , പ്രധാനാധ്യാപകർ ചടങ്ങിൽ ആശംസയർപ്പിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Comments
Post a Comment