രാഷ്ട്ര സേവനം ഇനി ജന സേവനം; പേരാമ്പ്ര - ചക്കിട്ടപാറ - കൂരാച്ചുണ്ട് റൂട്ടിൽ വളയം പിടിച്ച് വിജേഷ് കാക്കിയുടുപ്പണിഞ്ഞു






കൂരാച്ചുണ്ട് / ചക്കിട്ടപാറ :   ഇരുപത് വർഷത്തെ നീണ്ട രാഷ്ട്ര സേവനത്തിന് ശേഷം ജനങ്ങൾക്കിടയിൽ സജീവമാകാൻ ഒരുങ്ങുകയാണ് റിസർവ്വ് പൊലീസ് ഉദ്യോഗസ്ഥൻ. കോഴിക്കോട് കായണ്ണ സ്വദേശിയായ വിജേഷാണ് പൊതുജനങ്ങൾക്കിടയിൽ ബസ് ഡ്രൈവറായി സർവീസ് നടത്തുന്നത്.

യു പി യിലും ബീഹാറിലുമായി ഇരുപത് വർഷത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായ കേന്ദ്ര റിസർവ്വ് പോലീസ് സേനയിൽ (സി.ആർ.പി.എഫ്.) ഉദ്യോഗസ്ഥനായി ജോലി ചെയ്തതിന് ശേഷമാണ് ഇദ്ദേഹം നാട്ടിലെത്തുന്നത്. പുലർച്ചെ ആറ് മണി മുതൽ വിനായക ബസിൻ്റെ ഡ്രൈവിങിങ് സീറ്റിൽ സ്റ്റീയറിങ്ങിന് കൂട്ടായി വിജേഷ് ഉണ്ടാകും.ബസിലെ ഡ്രൈവറും തൊഴിലാളിയും മുതലാളിയും എല്ലാം വിജേഷ് തന്നെ.


പേരാമ്പ്ര - ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് -പേരാമ്പ്ര റൂട്ടിലാണ് ബസ് സർവീസ് നടത്തിവരുന്നത്. പ്രതികൂല കാലാവസ്ഥയിലും നാട്ടിൻ പ്രദേശതെ ബസ് സർവീസ് നാട്ടുകാർക്ക് സഹായകമാകുന്നതിനോടൊപ്പം റിട്ടയർമെന്റ് ജീവിതം നയിക്കുന്നതിന് പകരം ബസ് ഡ്രൈവറുടെ കുപ്പായമണിയുന്ന ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തിയ്ക്ക് പൊതുജനങ്ങളും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും നല്ല വരവേൽപ്പാണ് നൽകുന്നത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി