പെരുവണ്ണാമൂഴി - ചക്കിട്ടപാറ നിർദ്ദിഷ്ട മലയോര ഹൈവേ റോഡിൽ വീണ്ടും ആംബുലൻസ് ചെളിയിൽ കുടുങ്ങി






ചക്കിട്ടപാറ :   കാലവർഷം കനത്തതോടെ ചക്കിട്ടപാറ - പെരുവണ്ണാമൂഴി മലയോര ഹൈവേ പാതയിലെ ദുരിതം തുടരുന്നു. ഇന്ന് രാവിലെ ചക്കിട്ടപാറ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് മലയോര ഹൈവേ പാതയിലെ പെരുവണ്ണാമൂഴി PHC യുടെ സമീപം ചെളിയിൽ പുതഞ്ഞു.  രാവിലെ ആയിരുന്നു സംഭവം.

ആംബുലൻസിനെ കയർ കെട്ടി വലിച്ചാണ് ചെളിയിൽ നിന്ന് പുറത്തെത്തിച്ചത്.
വാഹനങ്ങൾ ചെളിയിൽ താഴുന്നത് തുടർക്കഥ ആയിട്ടും മലയോര ഹൈവേ നിർമാണ കമ്പനിയുടെഭാഗത്ത് നിന്ന് കാര്യമായി നടപടികൾ ഉണ്ടാകത്തതിനാൽ പ്രതിഷേധിച്ച് ചക്കിട്ടപാറയിലെ സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ PWD അധികൃതർക്ക് പരാതി നൽകിയിരുന്നു.





PWD അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണ കമ്പനി ചെളിയുള്ള റോഡിൽ ഇന്ന് ഉച്ചക്ക് മുതൽ ക്വാറി
വെസ്റ്റും മറ്റും നിരത്തി നാളെ ഉച്ചയോട് കൂടി റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കുമെന്നു pwd അധികൃതർ അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി