കൂരാച്ചുണ്ടിൽ മണ്ണു പരിശോധനാ ക്യാമ്പും പഠനക്ലാസ്സും നടത്തി
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കൃഷി ഓഫീസ് അങ്കണത്തിൽ കർഷകർക്കായുള്ള മണ്ണു പരിശോധനാ ക്യാമ്പും പഠനക്ലാസ്സും പ്രസിഡൻ്റ് ഓകെ അമ്മദ് ഉൽഘാടനം ചെയ്തു.. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമ്മാൻ ആന്റണി പുതിയകുന്നേൽ വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ രാജി പി പി സ്വാഗതം പറഞ്ഞു.
മുൻ കൃഷി ഓഫീസർ വിധു വിഷയാവതരണം നടത്തി. സീനിയർ സോയിൽ കെമിസ്റ്റ് ധന്യ ബാലഗോപാൽ കർഷകർക്കായുള്ള ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് ദൃശ്യ എം സദസ്സിനു നന്ദി അറിയിച്ചു.

Comments
Post a Comment