ഉണക്കക്കമ്പിൽ തുടിച്ചു ജീവൻ; കുട്ടേട്ടനായി റോണിഷ്




നെടുങ്കണ്ടം: വെള്ളക്കെട്ടിലെ പാറക്കെട്ടിൽ ചിന്നി ച്ചിതറുമായിരുന്ന ജീവന് മരണക്കയത്തി നുമുകളിൽ കച്ചിത്തുരുമ്പായത്, മിനി റ്റുകൾക്കുമുൻപ് മറ്റൊരാൾ വലിച്ചെറി ഞ്ഞിട്ടുപോയ ഉണക്കക്കമ്പ്. വഴുതുന്ന പ്രതലത്തിലും വിറയ്ക്കാതെ കാലുറപ്പിച്ചു നിർത്തിയ കൂട്ടുകാരും, നാട്ടുകാരനായ യുവാവും ആ ജീവനെ മരണത്തിൽനി ന്ന് കരകയറ്റി. നെടുങ്കണ്ടത്തെ തൂവൽ വെള്ളച്ചാട്ടത്തിൽവീണ തമിഴ്നാട് മധുര സ്വദേശിയായ യുവാവാണ് ജീവി തത്തിലേക്ക് പിടിച്ചുകയറിയത്.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണി ക്കാണ് കൂട്ടുകാർക്കൊപ്പം യുവാവ് വെ ള്ളച്ചാട്ടത്തിലെത്തിയത്. സെൽഫിയെ ടുത്തശേഷം തൊട്ടടുത്ത പാറക്കെട്ടിലേ ക്ക് കടക്കുന്നതിനിടെ 84 അടി താഴ്ചയി ലേക്ക് വീണു. പാറക്കെട്ടുകൾക്കിടയിൽ

ഉടക്കിക്കിടന്ന നീളമുള്ള ഉണക്കക്കമ്പിൽ എങ്ങനെയോ പിടിവീണു. അൽപ്പം താ ഴേക്കിറങ്ങിയ, 25 വയസ്സിനുതാഴെയുള്ള മൂന്ന് സുഹൃത്തുക്കൾ കമ്പിന്റെ മറ്റേയ റ്റം പിടിച്ച് താഴേക്കുപോകാതെ കാത്തു. 15 മിനിറ്റോളം അതേ അവസ്ഥയിൽ.സംഭവമറിഞ്ഞ് ഓടിയെത്തിയ, സമീ പവാസിയായ ഈട്ടിത്തോപ്പ് മുണ്ടയ്ക്കാ പടവിൽ പ്രിൻസ് കുര്യാക്കോസ് എന്ന റോണിഷ് വടം താഴേക്കെറിഞ്ഞ് യുവാ വിന്റെ അരയിൽ ബന്ധിച്ചു. തുടർന്ന് മൂന്ന് സുഹൃത്തുക്കളുടെയും സഹായത്തോടെ യുവാവിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി.

ഈട്ടിത്തോപ്പ് സ്വദേശിയായ എണ്ണ ശ്ശേരിൽ ബിനേഷാണ്, പിടിവള്ളിയായ ഉണക്കക്കമ്പ് അപകടത്തിന് മിനിറ്റുകൾ ക്കുമുൻപ് താഴേക്ക് വലിച്ചെറിഞ്ഞത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി