കൂരാച്ചുണ്ടിൽ ട്രാഫിക് പരിഷ്‌കാരത്തിന്റെ പേരിൽ അമിത പിഴയെന്ന് ആരോപണം; കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ഫോട്ടോ സമരം
കൂരാച്ചുണ്ട്: ടൗണിൽ ട്രാഫിക് പരിഷ്കാരത്തിന്റെ പേരിലുള്ള പൊലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വ്യാപാര സ്‌ഥാപനങ്ങളിൽ സാ ധനങ്ങൾ വാങ്ങാൻ എത്തുന്ന ഇരുചക്ര വാഹനക്കാർക്ക് 10 മിനിറ്റ് സമയം അനുവദിക്കാൻ സർവകക്ഷി യോഗം തീരുമാനി ച്ചിരുന്നെങ്കിലും ഇപ്പോൾ വാഹ നം നിർത്തുമ്പോൾ തന്നെ പൊ ലീസ് ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്നതായും ആരോപിച്ചു
തിരക്കുള്ള ടൗണിനടുത്തുള്ള സ്‌കൂളുകളിലേക്ക് വിദ്യാർഥി കൾ പോകുന്ന സമയത്തും സ്കൂൾ വിടുന്ന സമയത്തും പൊലീസ് സാന്നിധ്യം ഉണ്ടാകാ റില്ല. മദ്യം, മയക്കുമരുന്ന് മാഫി യകൾക്ക് എതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കു ന്നില്ലെന്നും കുറ്റപ്പെടുത്തി. ട്രാഫിക് ലംഘനങ്ങൾക്ക് പിഴ ചുമ ത്തുന്നതിൽ മാത്രം പൊലീസ് നടപടികൾ ചുരുങ്ങുന്നതായി ആരോപിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതി ഷേധ ഫോട്ടോയെടുക്കൽ സമ രം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസി ഡന്റ് ജോസ് വെളിയത്ത് ഉദ്ഘാ ടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി അഗ സ്‌റ്റിൻ കാരക്കട, ഐഎൻടിയു സി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, ജെറിൻ കുര്യാക്കോ സ്, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി, അജ്‌മൽ ചാലിടം, അനീഷ് മറ്റ ത്തിൽ, ജിമ്മി വടക്കേകുന്നേൽ, ദീപു കിഴക്കേനാത്ത്, ജിതിൻ ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment