പെരുവണ്ണാമൂഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി മേഖലകളിൽ ഉറക്കം കെടുത്തി കാട്ടാന വിളയാട്ടം
ദിവസേന രാത്രിസമയത്തു ജനവാസ മേഖലയിലും റോഡിലും കാട്ടാനകൾ ഇറങ്ങുന്നു
നാശം വിതയ്ക്കുന്ന 2 കാട്ടാനകളെ മയക്കുവെടി വയ്ക്കണമെന്നും സ്പെഷൽ - ആർആർടി സംഘത്തെ നിയോഗിക്കണമെന്നും
ആവശ്യം
✒️ജോബി മാത്യു
പെരുവണ്ണാമുഴി: ദിവസേന കാ
ട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതിൽ ജനങ്ങളുടെ ആശങ്ക വർധിക്കുന്നു. കാർഷിക വിളകൾ തകർക്കുന്നത് പതിവാ യിരിക്കുകയാണ്.
പെരുവണ്ണാമുഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി റോഡുകളിൽ രാത്രിസമയത്ത് ആനകൾ ഇറ ങ്ങുന്നത് ജനങ്ങളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദി വസം പെരുവണ്ണാമുഴി പള്ളിയു ടെ സമീപത്തു വരെ കാട്ടാന എത്തിയിരുന്നു.
പരുത്തിപ്പാറ പ്രസാദിന്റെ വാഴ,
കമുക് എന്നിവ കാട്ടാന തകർ ത്തു. കൃഷിയിടത്തിനു ചുറ്റും നിർമിച്ച വേലി തകർത്താണ് കാ ട്ടാന നാശം വിതച്ചത്. പരുത്തി പ്പാറ വിനീതിന്റെ കൊക്കോ കൃ ഷിയും നശിപ്പിച്ചു.
2 കാട്ടാനകളാണ് പ്രധാനമാ യും കാർഷിക വിളകൾ നശിപ്പിക്കുന്നത്. ഈ കാട്ടാനകളെ മയ ക്കുവെടി വച്ച് പ്രദേശത്തെ ഭീതി യകറ്റാൻ വനം വകുപ്പ് അടിയ ന്തര നടപടിയെടുക്കണമെന്നാ : ണ് ആവശ്യം ഉയരുന്നത്.
ദിവസങ്ങളോളമായി പെരുവ ണ്ണാമൂഴി വനം വകുപ്പ് ഉദ്യോഗസഥർ ഉറക്കമിളച്ചു രാത്രിയിൽ കാട്ടാനകളെ തുരത്തി വനത്തി ലേക്കു വിടുന്നുണ്ട്. എന്നാൽ പി ന്നീട് വീണ്ടും കൃഷിയിടത്തിലേ ക്ക് ഇറങ്ങുകയാണ്. കാട്ടാന ശല്യം നിയന്ത്രിക്കാൻ സ്പെ ഷൽ ആർആർടി സംഘത്തെ നി യോഗിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ഡിഎഫ്ഒ സ്‌ഥലം സന്ദർശിച്ച് ജനങ്ങളുടെ ദുരിതം പരിഹരി ക്കാൻ അടിയന്തര നടപടിയെടു ക്കണം. കഴിഞ്ഞ ഒരു മാസത്തി നിടെ ലക്ഷക്കണക്കിനു രൂപയു ടെ കാർഷിക വിളകളാണ് തകർ ന്നത്. 6 മാസം മുൻപ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ സോളർ തൂ ക്കുവേലി നിർമാണം ഉടൻ ആരം ഭിക്കണം.
വനഭൂമിയിൽ നിന്നു നാട്ടിലിറ ങ്ങുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യാൻ കർഷകർക്ക് അധികാ രം നൽകണമെന്നും കർഷകരും വിവിധ കർഷക സംഘടനകളും : ആവശ്യപ്പെടുന്നുണ്ട്.

Comments
Post a Comment