പേരാമ്പ്ര ; കടിയങ്ങാട് അങ്കണവാടിക്കരികെ അപായഭീഷണിയായ കിണർ മൂടിത്തുടങ്ങി



കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ 11-ാം വാർ ഡിൽ കുളക്കണ്ടം മീത്തലെ വളപ്പിൽ അങ്കണവാടിക്കരികെ യുള്ള കിണർ അപായഭീഷണി യുയർത്തുന്നതിനാൽ മണ്ണിട്ടു മൂടാൻ നടപടിയായി. പഞ്ചായത്തധികൃതർ സ്ഥലത്തെത്തി അങ്കണവാടി യിൽ പഠനം നടത്തുന്നത് കർശ്ശനമായി വിലക്കിയിരുന്നു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പാള യാട്ട് ബഷീർ ഇടപെട്ട് വെള്ളിയാ ഴ്ച സർവക ക്ഷിയോഗം വിളിക്കുക യും വിഷയം ചർച്ചചെയ്യു കയും ചെയ്തു. തു ടർ ന്നാണ് മണ്ണിട്ടുമൂടാൻ നടപടി യെടുത്തത്.

14 വർഷത്തോളമായി കി ണറിന്റെ ശോച്യാവസ്ഥ പരി ഹരിക്കാതെ കിടക്കുകയായി രുന്നു. കിണർ നന്നാക്കണ മെന്നും നികത്തണമെന്നു മുള്ള രണ്ടഭിപ്രായം നേരത്തേ മുതൽ നിലനിന്നിരുന്നു. ഒരു തവണ 80,000 രൂപയും അടു ത്തിടെ നാലരലക്ഷം രൂപയും കിണർ നന്നാക്കാൻ ചങ്ങരോത്ത് പഞ്ചായത്ത് അനുവദിച്ചി രുന്നെങ്കിലും പ്രവൃത്തി ഏറ്റെടു ത്തുനടത്താൻ ആരും തയ്യാറാ യിരുന്നില്ല. ഇതാണ് വർഷങ്ങ ളായി ഉപയോഗിക്കാതെയിട്ടി രിക്കുന്ന കിണർ അപകടഭീഷ ണിയോടെ തുടരാനിടയാക്കി യത്. നല്ല ആൾമറപോലുമില്ലാ ത്ത കിണർ അപായഭീഷണി യിൽ നിൽക്കുന്നതുകാരണം

അങ്കണവാടിക്ക് ഫിറ്റ്നസ് സർ ട്ടിഫിക്കറ്റും ഇത്തവണ പഞ്ചാ യത്ത് എൻജിനിയർ നൽകിയി രുന്നില്ല.

കിണർ നിൽക്കുന്ന സ്ഥലം മതിൽകെട്ടി വേർതിരിച്ചിട്ടില്ല. ഏതാനും വരി ചെങ്കല്ലുമാത്രമാ ണ് കിണറ്റിനുചുറ്റുമുള്ളത്. കി ണറിന് ഉൾവശം കുറ്റിക്കാടുനി റഞ്ഞുകിടക്കുകയാണ്. കിണ റിൻ്റെ ഉൾവശത്ത് മണ്ണിടിയുക യും ചെയ്തിരുന്നു. യോഗത്തിൽ പാളയാട്ട് ബഷീർ, വി. സാബു, സി.കെ. രാഘവൻ, എടത്തിൽ വിജയരാഘവൻ, പപ്പൻ കന്നാ ട്ടി, ടി. ബാലൻനായർ, ഗോപി കുളക്കണ്ടം, അങ്കണവാടി വർ ക്കർ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി