ചാലിയാറിൽ കുടുങ്ങിയ ആദിവാസികൾക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
എടക്കര: കനത്തമഴയിൽ കുത്തി യൊഴുകുന്ന ചാലിയാർ കടക്കാ നാകാതെ ദുരിതത്തിലായ ആദി വാസികളെ സാഹസികമായി അക്കരയെത്തിച്ച് അഗ്നിരക്ഷാ സേന. മുണ്ടേരി ഇരുട്ടുകുത്തി ഊരിലെ അഞ്ച് ആദിവാസികളാ ണ് അഗ്നിരക്ഷാസേനയുടെ സ ഹായത്തോടെ ഊരണിഞ്ഞത്. രാവിലെ ചളിക്കൽ, തമ്പുരാട്ടിക്കല്ല് അങ്ങാടികളിൽ സാധനങ്ങൾ വാങ്ങാൻ ചാലിയാർ പുഴ കടന്നതായിരുന്നു ആദിവാസികൾ തിരികെ ഊരിലേ ക്ക് പോകാനെത്തിയപ്പേഴേക്കും കനത്ത മഴയെത്തുടർന്ന് ചാലി യാറിൽ കുത്തൊഴുക്ക് അനുഭവ പ്പെട്ടു. മുളകൾ കൊണ്ടുണ്ടാക്കി യ ചങ്ങാടം വെള്ളത്തിലിറക്കാ ൻ കഴിയാതെ വന്നതോടെ ഇവ ർ നിലമ്പൂരിലെ അഗ്നിരക്ഷാ സേ നയുടെ സഹായം തേടുകയായി
അന്തർസംസ്ഥാന പാതയായ നാടുകാണിച്ചുരത്തിൽ രാവിലെ വീണ മറ്റുളങ്കൂട്ടങ്ങൾ മുറിച്ച് മാറ്റുന്നതിനിടയിലാണ് സേനയ്ക്ക് ആദിവാസികൾ കുടുങ്ങിയ വിവ രം ലഭിക്കുന്നത്. ചുരത്തിലെ ത ടസങ്ങൾ മാറ്റിയ ശേഷം ഡിങ്കി ബോട്ടുമായി അഗ്നിരക്ഷാസേന മുണ്ടേരി ഇരുട്ടുകുത്തി കടവിലെ ത്തി ആദിവാസികളെ മറുകര എ ത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ. ബാബുരാജിന്റെ നേതൃത്വത്തി
ലുള്ള സംഘമാണ് നാടുകാണി ച്ചുരത്തിൽ മുളങ്കൂട്ടങ്ങൾ മുറിച്ച് മാറ്റിയതും ആദിവാസികളെ ചാ ലിയാർ കടത്തിയതും.

Comments
Post a Comment