കർണാടക സ്വദേശിയായ യുവതിയെ ഈങ്ങാപ്പുഴക്ക് സമീപം ഉപേക്ഷിച്ച നിലയിൽ. സംഭവത്തിൽ കൂടത്തായി സ്വദേശി പോലീസ് കസ്റ്റഡിയിൽ.





താമരശ്ശേരി: ഈങ്ങാപ്പുഴ എലോക്കരയിൽ മൈസൂർ സ്വദേശിയായ യുവതിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി.

മലയാളികളായ യുവാക്കൾക്ക് ഒപ്പമാണ് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. ഷാലിനി എന്നാണ് യുവതി പേരു പറഞ്ഞത്

എന്നാൽ വൈകുന്നേരം 6 മണിയോടെ യുവതിയെ കാറിൽ നിന്നും ഈങ്ങാപ്പുഴക്ക് സമീപം ഇറക്കിവിടുന്നത് കണ്ടതായി ഓട്ടോ ഡ്രൈവർ പറഞ്ഞു, ഡ്രൈവർ നൽകിയ സൂചനപ്രകാരം നാട്ടുകാർ നടത്തിയ തിരച്ചിലിൽ UP റജിസ്ട്രേഷൻ ആഢംബര കാറും, കൂടത്തായി സ്വദേശിയായ യുവാവിനേയും കണ്ടെത്തി, പോലീസിൽ ഏൽപ്പിച്ചു.

രാത്രി 8 മണിയോടെയാണ് അവശനിലയിൽ റോഡരികിൽ നാട്ടുകാർ യുവതിയെ കണ്ടെത്തിയത്.

താൻ താമരശ്ശേരിയിൽ നിന്നുമാണ് യുവതിയെ കാറിൽ കയറ്റിയതെന്നും, താമരശ്ശേരിയിൽ എത്തിച്ചത് വേറെ ആളുകൾ ആണെന്നും പിടിയിലായ യുവാവ് പറഞ്ഞു.

യുവതിക്ക് മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യവും എങ്ങിനെ ഇവിടെയെത്തി എന്നതും അന്വേഷിച്ച് വരുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി