തെങ്ങില്‍ നിന്ന് വീണു മരിച്ചു




ചക്കിട്ടപ്പാറ: ചെങ്കോട്ടക്കൊല്ലിയിലെ കേളംപൊയിൽ കുമാരൻ (77) തെങ്ങിൽ നിന്നു വീണു മരിച്ചു. സ്വന്തം വീട്ടിൽ നിന്നും തേങ്ങ ഇടാനായി തെങ്ങിൽ കയറിയതായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.

സംസ്ക്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : കല്യാണി.
മക്കൾ : ദിനേശ്കുമാർ, രമേഷ് കുമാർ കേളം പൊയിൽ (ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, പന്ത്രണ്ടാം വാർഡ് പഞ്ചായത്ത് കൺവീനർ), ലീന സോമൻ (പൈതോത്ത്).
മരുമക്കൾ : സ്മിജ രമേഷ്, കെ.സി. സോമൻ (പൈതോത്ത്).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി