മകന്റെ പരാതിയിൽ ഖബർ തുറന്ന് പോസ്റ്റ്മോർട്ടം; മുഹമ്മദിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ല



കോഴിക്കോട്: പയ്യോളിയിൽ മകൻ നൽകിയ പരാതിയിൽ പിതാവിൻ്റെ ഖബർ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ അസ്വാഭാവികത ഇല്ല. മരിച്ച ഈളുവയൽ മുഹമ്മദിന്റ മൃതദേഹമാണ് ഖബർ തുറന്നെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

വടകര ആർഡിഓ അൻവർ സാദത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാക്കണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി