ബാലുശ്ശേരിയിൽ വീണുകിട്ടിയ പഴ്സ് കൈമാറി വയോധികയുടെ മാതൃക
ബാലുശ്ശേരി : വീണുകിട്ടിയ ഐഡി കാർഡുകളും പണവും ഉടമയെ ഏൽപ്പിച്ച് വയോധി കയായ രാധയുടെ മാതൃക. ക്ഷേത്രങ്ങ ളിലും വീടുകളിലും ജോലിചെയ്ത് ഉപജീ വനത്തിന് ഉപാധി കണ്ടെത്തുന്ന ബ്ലോക്ക് റോഡ് പനയു ള്ളകണ്ടി രാധ (70) യാണ് ബാലുശ്ശേരി ഹൈസ്കൂൾ റോഡ രികിൽനിന്ന് വീണു കിട്ടിയ ഏതാനും ഐഡി കാർഡുകളും 6000 രൂപ യുമടങ്ങിയ പഴ്സ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചത്.
വോട്ടർ ഐഡി, ആധാർ കാർഡ്, വിദേശസഞ്ചാരത്തിനാ വശ്യമായ കാർഡുകൾ, എടിഎം കാർഡ്, ആരോഗ്യ ഇൻഷുറൻ സ് കാർഡ് എന്നിവ പഴ്സിലു ണ്ടായിരുന്നു. പഴ്‌സ് നഷ്ടപ്പെട്ടവർ പരാതി നൽകുന്നതിനാ യി സ്റ്റേഷനിലെത്തിയതോടെ പോലീസ് രാധയെ വിളിച്ചുവ രുത്തി അവരുടെ മുന്നിൽവെ ച്ചുതന്നെ ഉടമയ്ക്ക് കാർഡുകളും പണവും കൈമാറുകയായിരു ന്നു. രാധയുടെ സത്യസന്ധത യെ അഭിനന്ദിച്ച് ഉപഹാരവും നൽകി.

Comments
Post a Comment