തലയാട്-വയലട റോഡ് സംരക്ഷണഭിത്തികൾ ഇടിയുന്നത് ഭീഷണിയാകുന്നു
തലയാട്: തലയാട്-വയലട - കാവുംപുറം റോഡിൻ്റെ പണി ഒരുവശത്ത് നടക്കു മ്പോൾ മറ്റൊരു ഭാഗത്ത് റോഡിൻ്റെ സംരക്ഷണഭിത്തികൾ ഇടിയുന്നത് അപകടം വരുത്തുന്നു.. മഴ കനത്തതോടെയാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞതുടങ്ങിയത്. പു തുതായി കെട്ടിയുയർത്തിയ ഭിത്തികളാണ് ഇടിയുന്നത്. ഭിത്തികൾ ഇടിഞ്ഞു താഴുന്നത് നാട്ടുകാർക്കും വിനയാകുന്നുണ്ട്. വയലട മലമുകളിലുള്ള ക്വാറിയിൽനിന്ന് ഒട്ടേറെ ടിപ്പർലോറികളാണ് കരിങ്കല്ലുകയറ്റി ഇതുവഴി ദിവസേന പോകുന്നത്.
ഇതുകൂടാതെ, വയലട വിനോദസഞ്ച രകേന്ദ്രത്തിലേക്കുള്ള വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴ കനക്കുമ്പോൾ റോഡ് ഇടിഞ്ഞുതള്ളി നിൽക്കുന്നത് വലിയ ദുരന്തമുണ്ടാകാനുള്ള സാധ്യത കു ടുതലാണെന്ന് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമാണപ്രവൃത്തികളും നിർമാണം നടക്കുമ്പോൾത്തന്നെ വലിയ വാഹന ങ്ങൾ കടന്നുപോകുന്നതുമാണ് സംരക്ഷണഭിത്തികൾ ഇടിയാൻ കാരണമാകുന്ന തെന്ന് അവർ പറയുന്നു. മലമുകളിൽനി ന്ന് കുത്തിയൊഴുകിവരുന്ന വെള്ളമത്താ ടൊപ്പം സംരക്ഷണഭിത്തികൾ ഇടിഞ്ഞുള്ള കല്ലും മണലും കൂടിയാകുമ്പോൾ തൊട്ടെടുത്ത വീടുകൾക്കും ഇത് ഭീഷണിയാകു ന്നുണ്ട്. സംരക്ഷണഭിത്തികൾ ഇടിഞ്ഞു താഴുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments
Post a Comment