പെരുവണ്ണാമുഴിയിൽ കാട്ടുപന്നി ആക്രമണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്
✒️ ജോബി മാത്യു
പെരുവണ്ണാമുഴി: കാട്ടു
പന്നിയുടെ ആക്രമണത്തിൽ തൊട്ടിൽപ്പാലം കെഎസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ മുതുകാട് സ്വദേശി നോമ്പ്രയിൽ എൻ. കെ. മനോജിനു പരിക്ക്. ഞായറാഴ്ച പുലർച്ചെ 1.30ന് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു അപകടം. വീട്ടിൽ നിന്നു ബൈക്കിൽ തൊട്ടിൽ പ്പാലത്തേക്ക് ഡ്യൂട്ടി ക്കായി പോകുമ്പോൾ പെരുവണ്ണാമൂഴി സ്‌കൂളിനു സമീപം വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാലിനും മുഖത്തും പരുക്കേറ്റ മനോജിനെ കുറ്റ്യാടി താലൂക്ക് ആശുപ്രതിയിൽ പ്രവേ ശിപ്പിച്ചു. ബൈക്കിനും കേടുപാട് സംഭവിച്ചു

Comments
Post a Comment