ചക്കിട്ടപാറയിലെ ചെളിക്കുളമായ മലയോര ഹൈവേ റോഡിൽ വാഴനട്ട് പ്രതിഷേധം
ചക്കിട്ടപാറ : ശക്തമായ
മഴയിൽ ചെളിക്കുളമായ റോഡിൽ നാട്ടുകാർ വാഴയും പപ്പായയും നട്ടു പ്രതിഷേധിച്ചു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പാതയൊരുക്കിയ തോടെയാണ് ചെളിമയമായ ത്. പെരുവണ്ണാമുഴി സർക്കാർ ആശുപത്രിക്ക് സമീപം മഴ തുടങ്ങിയത് മുതൽ ചെളിക്കുളമായിക്കിടക്കുകയാണ്
വാഹനങ്ങൾക്ക് ചെളിക്കെട്ടിൽ കുടുങ്ങി മുന്നോട്ടുനീങ്ങാൻ കഴിയുന്നില്ല. കാൽനടയാത്ര പോലും പ്രയാസമാണ്. ക്വാറി വേസ്റ്റിട്ട് താത്കാലിക പരിഹാരംകാണാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയു ന്നു. കഴിഞ്ഞയാഴ്ച ചക്കിട്ടപാറയിലെ പൊതുപ്രവർത്തകൻ രാജൻ വർക്കി ചെളിയിൽനിന്ന് പ്രതിഷേധിച്ചിരുന്നു. എന്നിട്ടും പരിഹാരം കാണാൻ പ്രവൃത്തിക്ക് മേൽ നോട്ടം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരും ഇതിന് തയ്യാറായിട്ടില്ല. ഇതോടെയാണ് നാട്ടു കാർ വാഴയും പപ്പായച്ചെടിയും നട്ടത്.

Comments
Post a Comment