പ്രശ്‌നമായി ലഹരി വസ്തുക്കളുടെ അമിത ഉപയോഗം; മുതുകാട് ഉന്നതി ഭാഗത്ത് പൊലീസ് ഔട്ട് പോസ്റ് സ്ഥാപിക്കണമെന്ന് പ്രസിഡൻ്റ്



✒️ ജോബി മാത്യു

ചക്കിട്ടപാറ : ലഹരി വസ്‌തുക്ക ളുടെ അമിത ഉപയോഗമാണ് ഉന്നതി നിവാസികൾ തമ്മിൽ സം ഘട്ടനങ്ങൾക്കും പല പ്രശ്ന ങ്ങൾക്കും കാരണമാകുന്നത്.

മദ്യം ഉന്നതിയിൽ യഥേഷ്ടം ഒഴു കുന്നുണ്ട്. ഉന്നതി നിവാസികളെ ഉപയോഗപ്പെടുത്തി ഏജൻസിക ളും പ്രവർത്തിക്കുന്നതായി പറയു ന്നു.
ട്രൈബൽ, പൊലീസ്, എക്സൈസ് വകുപ്പുകൾ ഉന്നതിയിലെ പ്രശ്ന‌ങ്ങളിൽ ഫലപ്രദ മായി ഇടപെടുന്നില്ലെന്നു നാട്ടു കാർ പറയുന്നു.

അധികൃതരുടെ അവഗണന യാണ് ഉന്നതിയിൽ ആത്മഹത്യ കൾ പെരുകാൻ കാരണമാകുന്ന ത്. ഉന്നതി നിവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തി ക്കേണ്ട പട്ടികവർഗ വകുപ്പ് തി രിഞ്ഞു നോക്കാറില്ലെന്നും ആരോപണമുണ്ട്.



ചക്കിട്ടപാറ ഉന്നതിയിൽ ദു രൂഹ മരണം വർധിക്കുന്ന സാഹ ചര്യത്തിൽ ഉന്നതി ഭാഗത്ത് പൊ ലീസ് ഔട്ട് പോസ്റ്റ‌് സ്ഥാപിക്ക ണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ആവശ്യപ്പെട്ടു.

ഉന്നതിയിൽ ദുരൂഹ മരണ ങ്ങൾ വർധിച്ചിട്ടും പട്ടികവർഗ ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശി ക്കാൻ പോലും തയാറാകാത്ത തിൽ പഞ്ചായത്ത് മെംബർ രാ ജേഷ് തറവട്ടത്ത് പ്രതിഷേധിച്ചു. ഉന്നതിയിലെ പ്രശ്ന‌ത്തിനു പ്രധാന കാരണം മദ്യവും ലഹരി വസ്തുക്കളാണെന്നും അധിക്യ തർ തിരിഞ്ഞുനോക്കുന്നില്ലെന്നും ഊരുമുപ്പൻ ബാലൻ തൂവക്കടവ് പറഞ്ഞു.

ഉന്നതിയിലെ പ്രശ്നങ്ങളിൽ പട്ടികവർഗ വകുപ്പ് ഉദ്യോഗ സ്‌ഥർ ഇടപെടണമെന്നും ആവ ശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി