ലഹരിക്കെതിരെ വിദ്ദ്യാര്ഥികളുടെ സൈക്കിൾ റാലിയും ജനകീയ സദസ്സും



കൂരാച്ചുണ്ട് :   ജൂൺ 26നു നടക്കുന്ന ലഹരി വിരുദ്ധ പ്രതിജ്ഞയുടെ വിളംബരമെന്നോണം ഇന്ന് 24  നു  ഗ്രാമപഞ്ചായത്തും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ നാട്ടുകാരുടെയും സന്നദ്ധ സേനകളുടെയും സ്‌കൂൾ വിദ്ദ്യാര്ഥികളുടെയും പങ്കാളിത്തമുണ്ടാകും. ഇതോടൊപ്പം കോഴിക്കോട് റൂറൽ പോലീസ് സംഘടിപ്പിക്കുന്ന എസ്  പി സി (സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്സ്) സൈക്കിൾ റാലിയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണിക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് മൂഴി സ്റ്റേഷനിൽ നിന്നും വരുന്ന സൈക്കിൾ റാലിയെ സ്വീകരിച്ച്  കൂരാച്ചുണ്ട് സ്‌കൂൾ വിദ്ദ്യാര്ഥികളുടെ സൈക്കിൾ റാലിയുടെ അകമ്പടിയോടെ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് ആനയിക്കും. മറ്റ് വിദ്ദ്യാര്ഥികൾ മേലേ അങ്ങാടിയിൽ നിന്നും ജാഥയായി പഞ്ചായത് ഗ്രൗണ്ടിലേക്ക് എത്തിച്ചേരും. തുടർന്ന് സാസംകാരിക പരിപാടിയും പ്രതിജ്ഞയും വിദ്ദ്യാര്ഥികൾ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും ഉണ്ടായിരിക്കും.



ആലോചനാ യോഗം പ്രസിഡൻ്റ് ഓകെ അമ്മദ് ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ മീറ്റിംഗ് ഹാളിൽ സംഘടിപ്പിച്ച ആലോചനാ യോഗത്തിൽ  എസ എച്ച് ഓ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.  എ എസ് ഐ രാജേഷ് (ജനമൈത്രി പോലീസ്) സ്വാഗതം പറഞ്ഞു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷാജി കുര്യൻ നന്ദി അറിയിച്ചു. വിവിധ സ്‌കൂൾ പ്രധാനാദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, സംഘടനാ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ  സംബന്ധിച്ചു.

ഉറുമ്പിൽ രാജൻ മാസ്റ്റർ, കൂരാച്ചുണ്ട്‌ ഹൈസ്കൂൾ ഹെഡ്‌ മാസ്റ്റർ ഷിബു മാത്യു, കല്ലാനോട്‌ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു കെ സി, സണ്ണി എംബ്രയിൽ, ജലീൽ കുന്നുമ്പുറത്ത്‌, തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി