ഉയരെ അപകടം; അപകടഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടാൻ നടപടിയില്ല



✒️ നിസാം കക്കയം 


കൂരാച്ചുണ്ട് : പൊതുസ്ഥലങ്ങളിലും റോഡരികിലും അപകടഭീഷണിയുയർ ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. പഞ്ചായത്തിൻ്റെ പ്രധാനപ്പെട്ട അങ്ങാടികളിലും വിനോദസഞ്ചാരകേ ന്ദ്രങ്ങളിലും തുടങ്ങി വിവിധഭാഗങ്ങളിൽ റോഡരികിൽ ഒട്ടേറെ മരങ്ങളാണ് അപ കടഭീഷണിയുയർത്തുന്നത്.
വളർന്നുപന്തലിച്ച് നിൽക്കുന്ന ഈ തണൽമരങ്ങളുടെ ശിഖരങ്ങൾപോലും മുറിച്ചുമാറ്റാൻ നടപടിയില്ല.

കൂരാച്ചുണ്ട്-ബാലുശ്ശേരി റോഡിൽ അങ്ങാടി പരിസരത്ത് പാർക്കിങ് ഏരി യയിലെ മരങ്ങൾ വാഹനങ്ങൾക്കും, യാത്രക്കാർക്കും അപകടഭീഷണിയാണ്. ഈ റോഡിന്റെ സൈഡ് കോൺക്രീറ്റു ചെയ്താണ് പഞ്ചായത്ത് സ്വകാര്യവാഹന ങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരി ക്കുന്നത്.

അങ്ങാടിയിൽ വാഹനപാർക്കിങ്ങി ന് സ്ഥലമില്ലാത്തതിനാൽ ഈ ഏരിയ യിൽ വാഹനം നിർത്തിയാണ് യാത്ര ക്കാർ പലവഴിക്കും പോകാറുള്ളത്. കഴി ഞ്ഞദിവസം മരക്കൊമ്പുകൾ ഒടിഞ്ഞുവീ ണ് രണ്ട് കാറിൻ്റെ ചില്ലുതകരുകയും വാ ഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. മഴയും കാറ്റും ശക്തമാകുന്ന സമ യങ്ങളിൽ ഇനിയും അപകടസാധ്യത ടുതലാണ്.

പഞ്ചായത്തിലെ തോണിക്കടവ് ടൂറി സം സെന്ററിന് സമീപം അപകടഭീഷണി യുയർത്തുന്ന വലിയമരങ്ങൾ വെട്ടാനും നടപടിയില്ല. കല്ലാനോട്-ഇരുപത്തിയെ ട്ടാം മൈൽ റോഡിൽ പാതയോരത്താ ണ് റോഡുമുഴുവൻ നിറഞ്ഞുനിൽക്കുന്ന രീതിയിൽ മരങ്ങൾ അപകടഭീഷണി സൃ ഷ്ടിക്കുന്നത്.

മഴയും കാറ്റും ശക്തമായതോടെ ഏതു സമയവും അപകടം സംഭവിക്കാവുന്ന നി ലയിലാണ്. ഇതുവഴി കല്ലാനോട്, കൂരാ ച്ചുണ്ട് സ്കൂളുകളിലേക്കുപോകുന്ന വി ദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും മരം ഭീഷണിയാണ്. കുറച്ച് മാസങ്ങൾക്കുമുൻ പ് മരത്തിന്റെ ചില്ലകൾ ഒടിഞ്ഞുവീണി രുന്നെങ്കിലും തിരക്കുകുറവുള്ള സമയ മായതിനാൽ അപകടം ഒഴിവാകുകയാ യിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി